Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം ഷാജിക്ക്​...

കെ.എം ഷാജിക്ക്​ ലീഗിന്‍റെ പൂർണ പിന്തുണ

text_fields
bookmark_border
കെ.എം ഷാജിക്ക്​ ലീഗിന്‍റെ പൂർണ പിന്തുണ
cancel

കോ​ഴി​ക്കോ​ട്​: അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന കെ.​എം. ഷാ​ജി എം.​എ​ൽ.​എ​ക്ക്​ മു​സ്​​ലിം ലീ​ഗി​‍െൻറ പ​രി​പൂ​ർ​ണ പി​ന്തു​ണ. രാ​ഷ്​​ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും ഷാ​ജി​ക്ക്​ പാ​ർ​ട്ടി പി​ന്തു​ണ ന​ൽ​കും. രാ​ഷ്​​ട്രീ​യ വേ​ട്ട​യാ​ട​ലാ​ണ്​ ഷാ​ജി​ക്കെ​തി​രെ ന​ട​ക്കു​ന്ന​തെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പാ​ർ​ട്ടി.

ക​ണ്ണൂ​രി​ലെ വ​സ​തി​യി​ൽ​നി​ന്ന്​ വി​ജി​ല​ൻ​സ്​ ക​ണ്ടെ​ടു​ത്ത പ​ണ​ത്തി​ന്​ വ്യ​ക്ത​മാ​യ രേ​ഖ​യു​ണ്ടെ​ന്ന്​​ ഷാ​ജി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ഷാ​ജി​ക്ക്​ കോ​ട​തി​​യി​ലും ബോ​ധ്യ​പ്പെ​ടു​ത്താ​നാ​കു​മെ​ന്നാ​ണ്​ നേ​തൃ​ത്വം ക​രു​തു​ന്ന​ത്. നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച​ചെ​യ്​​താ​ണ്​ കേ​സി​ൽ ഷാ​ജി​യു​ടെ ചു​വ​ടു​വെ​പ്പു​ക​ൾ. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഹൈ​കോ​ട​തി അ​യോ​ഗ്യ​ത ക​ൽ​പി​ച്ച​പ്പോ​ൾ സു​പ്രീം​കോ​ട​തി​യി​ൽ പോ​രാ​ടി അ​നു​കൂ​ല​വി​ധി സ​മ്പാ​ദി​ച്ച ഷാ​ജി​ക്ക്​ നി​യ​മ​പ​ര​മാ​യി ക​രു​നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ പി​ഴ​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ നേ​തൃ​ത്വം.

സി.​പി.​എ​മ്മി​നെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യെ​യും ക​ട​ന്നാ​ക്ര​മി​ച്ചാ​ണ്​ ക​ണ്ണൂ​രി​ലെ അ​ഴീ​ക്കോ​ട്ട്​ ഷാ​ജി ഇ​ടം ക​ണ്ടെ​ത്തി​യ​ത്. ഷാ​ജി​യു​ടെ കാ​ട​ട​ച്ച ശൈ​ലി​യി​ൽ പാ​ർ​ട്ടി​യി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ടെ​ങ്കി​ലും രാ​ഷ്​​ട്രീ​യ വേ​ട്ട​യാ​ട​ലി​നെ​തി​രെ പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​ണ്. ക​ണ്ണൂ​രി​ലെ ക്യാ​മ്പ്​ ഹൗ​സി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത പ​ണം തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ടി​ലേ​ക്കു​ള്ള​താ​ണെ​ന്നാ​ണ്​ ഷാ​ജി​യു​ടെ പ​ക്ഷം. ഇ​ക്കാ​ര്യം എ​ളു​പ്പ​ത്തി​ൽ ഷാ​ജി​ക്ക്​ തെ​ളി​യി​ക്കാ​നാ​കു​മെ​ന്നും പാ​ർ​ട്ടി ക​രു​തു​ന്നു. ഷാ​ജി​ക്കെ​തി​രാ​യ നീ​ക്കം മു​ഖ്യ​മ​ന്ത്രി പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ത്താ​ണെ​ന്ന്​ സം​ശ​യ​മു​ള്ള​തി​നാ​ൽ പാ​ർ​ട്ടി​ക്ക​ക​ത്ത്​ പോ​രാ​ളി​യു​ടെ ​പ​രി​വേ​ഷ​ത്തി​ലാ​ണ്​ ഷാ​ജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Shajimuslim League
News Summary - muslim League fully supports KM Shaji
Next Story