മുസ്ലിം ലീഗ് ശക്തികേന്ദ്രങ്ങളിൽ വ്യാപക കള്ളവോട്ട് –സി.പി.എം
text_fieldsകണ്ണൂർ: കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ നൂറിലധികം ബൂത്തുകളിൽ മുസ്ലിം ലീഗ് പ്രവ ർത്തകർ കള്ളവോട്ട് ചെയ്തതായി ആരോപണമുന്നയിച്ച് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ രംഗത്തെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, റീപോളിങ് നടത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അതിെൻറ നടപടിക്രമങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നടക്കേട്ടയെന്നായിരുന്നു മറുപടി. കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ മാടായി പഞ്ചായത്ത് 69ാം നമ്പര്‍ ബൂത്തിലെ 387ാം നമ്പര്‍ വോട്ടര്‍ എസ്.വി. മുഹമ്മദ് ഫായിസ് മൂന്നു കള്ളവോട്ടുകള്‍ 70ാം നമ്പര്‍ ബൂത്തില്‍ ചെയ്യുന്നതായുള്ള ദൃശ്യങ്ങള്‍ സഹിതമാണ് നേതാക്കൾ വാർത്തസമ്മേളനത്തിനെത്തിയത്.
2016ൽ കെ. സുധാകരൻ കള്ളവോട്ടിന് ആഹ്വാനംചെയ്യുന്ന പ്രസംഗം സമൂഹമാധ്യമങ്ങൾവഴി യു.ഡി.എഫ് പ്രവർത്തകർക്ക് ൈകമാറി കള്ളവോട്ടിന് പ്രോത്സാഹനം നൽകിയതായും നേതാക്കൾ ആരോപിച്ചു. ഈ ദൃശ്യവും വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. പർദയണിഞ്ഞെത്തിയാണ് സ്ത്രീകൾ കള്ളവോട്ട് ചെയ്തത്. അതിനാൽ സ്ത്രീകളുടെ പൂർണമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷും വാർത്തസേമ്മളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
