Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈറസ്​ പരാമർശം;...

വൈറസ്​ പരാമർശം; മുസ്​ലിം ലീഗ്​ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകും

text_fields
bookmark_border
Kunhalikutty-23
cancel

ന്യൂഡൽഹി: യോഗി ആദിത്യനാഥിൻെറ വൈറസ്​ പരാമർശത്തിൽ മുസ്​ലിം ലീഗ്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകും. ലീഗ്​ വൈസ്​ പ്രസിഡൻറ്​ ഇഖ്​ബാൽ അഹമ്മദിൻെറ നേതൃത്വത്തിലുള്ള സംഘം ഇന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകുമെന്നാണ്​ വിവരം. മുസ്​ലിം ലീഗ്​ പാർട്ടിയും പതാകയും ദേശീയ തെരഞ്ഞെടുപ്പ്​ കമീഷൻ അംഗീകരിച്ചതാണെന്നും അതിനെ അവേഹളിച്ചുള്ള യോഗി ആദിത്യനാഥിൻെറ പ്രസ്​താവന ചട്ടലംഘനമാണെന്നുമാണ്​ ലീഗ്​ പരാതിയിൽ ചൂണ്ടിക്കാട്ടുക.

മു​സ്​​ലിം​ ലീ​ഗ്​ വൈ​റ​സ്​ ആ​ണെ​ന്നും അ​ത്​ ബാ​ധി​ച്ചാ​ൽ ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ലെ​ന്നുമായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻെറ വിവാദ പ്രസ്​താവന. പ്ര​ധാ​ന ​പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​നെ ഈ ​വൈ​റ​സ്​ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ്​ ജ​യി​ച്ചാ​ൽ അ​ത്​ രാ​ജ്യം മു​ഴു​വ​ൻ പ​ട​രു​മെ​ന്നും യോ​ഗി ആ​ദ്യ​ത്യ​നാ​ഥ്​ ട്വീ​റ്റ്​ ചെ​യ്​​തിരുന്നു.

രാ​ഹു​ലി​​​​െൻറ വ​യ​നാ​ട​് സ്​​ഥാ​നാ​ർ​ഥി​ത്വ​ത്തി​ന്​ പി​ന്നാ​ലെ​യാ​ണ്​ യോ​ഗി ആ​ദ്യ​ത്യ​നാ​ഥി​​​​െൻറ പ​രാ​മ​ർ​ശം. രാ​ഷ്​​്ട്ര വി​ഭ​ജ​ന​ത്തി​ന്​ കാ​ര​ണ​മാ​യ അ​ന്ന​ത്തെ മു​സ്​​ലിം​ലീ​ഗും ഇ​ന്ന​ത്തെ കേ​ര​ള​ത്തി​ലെ മു​സ്​​ലിം​ലീ​ഗും ഒ​ന്നാ​ണെ​ന്ന്​​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു യോ​ഗി​യു​ടെ ​ട്വീ​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsmalayalam newsYogi Adityanath
News Summary - Muslim League Complaint Against yogi adithya nath-Kerala news
Next Story