Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്‌ലിംലീഗ് നിർവഹിച്ചത് ചരിത്രദൗത്യം -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
മുസ്‌ലിംലീഗ് നിർവഹിച്ചത് ചരിത്രദൗത്യം -പി.കെ. കുഞ്ഞാലിക്കുട്ടി
cancel

ചെറുതുരുത്തി (തൃശൂർ): കാലം അംഗീകരിച്ച ചരിത്രദൗത്യമാണ് 75 വർഷമായി മുസ്‌ലിംലീഗ് നിർവഹിച്ചതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗിനെ എല്ലാ കാര്യത്തിലും മാതൃകയായി മറ്റുള്ളവർ കാണുന്നു എന്നത്​ വലിയ അംഗീകാരമാണ്.

അച്ചടക്കത്തോടെ ഒരു നേതൃത്വത്തിന് കീഴിൽ ഒറ്റക്കെട്ടായി നിൽക്കുന്നതാണ് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ പാർട്ടിയെ പ്രാപ്തമാക്കിയത്. ഡൽഹിയിലെ ആസ്ഥാനമന്ദിരം പ്രവർത്തകരുടെ വികാരമാണ്. ഈ ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും​ അദ്ദേഹം പറഞ്ഞു.

കർണാടക തെരഞ്ഞെടുപ്പിൽ ലീഗ് വഹിച്ച പങ്ക് വലുതാണ്​. ന്യൂനപക്ഷവോട്ടുകൾ ഏകീകരിക്കുന്നതിൽ വലിയ പങ്കാളിത്തം വഹിക്കാൻ സാധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതരകക്ഷികളുടെ വിജയം ഉറപ്പാക്കാൻ എല്ലാവരും ഒന്നിച്ച് രംഗത്തിറങ്ങണം. ബി.ജെ.പിയെ പരാജയപ്പെടുത്തലാണ് ലക്ഷ്യം. ഭാവി ഇന്ത്യയെ മതേതരത്വത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പാതയിൽ ഉറപ്പിച്ച് നിർത്താൻ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muslim League carried out a historic mission -P.K.Kunhalikutty
Next Story