Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ് സ്ഥാനാർഥി...

ലീഗ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ച നടന്നിട്ടില്ല -കെ.പി.എ. മജീദ്​

text_fields
bookmark_border
KPA Majeed
cancel

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്​ലിം ലീഗ് സ്ഥാനാർഥികളെ സംബന്ധിച്ച വാർത്തകൾ തള്ളി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്​. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ച ഇതുവരെ നടന്നിട്ടില്ല. യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായ ശേഷമാണ് ലീഗ്​ ചർച്ച ആരംഭിക്കുക.

പാർലമെൻററി ബോർഡുമായി കൂടിയാലോചിച്ച് സ്ഥാനാർഥികളെ നിർണയിക്കാൻ കഴിഞ്ഞ പ്രവർത്തകസമിതി യോഗം സംസ്ഥാന പ്രസിഡൻറ്​ ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ പ്രസിഡൻറി​െൻറ സാന്നിധ്യത്തിൽ പാർലമെൻററി ബോർഡ് യോഗം ചേർന്നിട്ടില്ല.

ലീഗ് സ്ഥാനാർഥികൾ എന്ന പേരിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ പ്രവർത്തകർ വഞ്ചിതരാകരുതെന്നും മജീദ്​ ​േഫസ്​ബുക്ക്​ പോസ്​റ്റിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPA Majeedcandidate listMuslim League
News Summary - Muslim League candidate list: news rejects KPA Majeed
Next Story