മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടിയും ലീഗ് സ്ഥാനാർഥികൾ
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിന് കടുംപിടിത്തമില്ലാതെ, പൊന്നാനിയിലും മലപ്പുറത്തും മാത്രം മത്സരിക്കാൻ മുസ്ലിം ലീഗ് തീരുമാനം. പൊന്നാനിയിൽ ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും മലപ്പുറത്ത് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വീണ്ടും അങ്കത്തിനിറങ്ങുമെന്ന് പ്രവർത്തക സമിത ി യോഗശേഷം സംസ്ഥാന പ്രസിഡൻറും ദേശീയ പാർലമെൻററി ബോർഡ് ചെയർമാനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വാർത്തസ മ്മേളനത്തിൽ അറിയിച്ചു.
തമിഴ്നാട് രാമനാഥപുരത്ത് നവാസ് ഗനിയെ സ്ഥാനാർഥിയാക്കാനും തീരുമാനമായി. ഡി.എം.ക െയുമായി അന്തിമ ചർച്ചക്കു ശേഷം ഇതിൽ തിങ്കളാഴ്ച ഒൗേദ്യാഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ദേശീയ അധ്യക്ഷൻ ഖാദർ മെ ായ്തീൻ പറഞ്ഞു.
മൂന്നു സീറ്റു ആവശ്യപ്പെട്ട ലീഗിന് നേരത്തേയുണ്ടായിരുന്ന ഒരു രാജ്യസഭ സീറ്റ് കൂടി ഒഴിവ ു വരുേമ്പാൾ നൽകാമെന്ന് കോൺഗ്രസ് സമ്മതിച്ചതായി ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു. ദേശീയ സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ ഭൂരിപക്ഷം സീറ്റും കോൺഗ്രസ് നേടേണ്ടത് അനിവാര്യമായതിനാൽ വിട്ടുവീഴ്ച ചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇ.ടി. മുഹമ്മദ് ബഷീറിന് നിലമ്പൂർ എം.എൽ.എ പി.വി. അൻവറാണ് ഇടതുമുന്നണിയിലെ എതിരാളി. കുഞ്ഞാലിക്കുട്ടിക്ക് എസ്.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനുവാണ് എതിർ സ്ഥാനാർഥി. യു.ഡി.എഫിനും ലീഗിനും അഭിമാനകരമായ വിജയമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര^ സംസ്ഥാന ഭരണക്കാർക്കെതിരെ വിധിയെഴുത്തുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യസഭ സീറ്റ് നല്ല നേട്ടമായാണ് പാർട്ടി കാണുന്നതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മൂന്നാമതും പൊന്നാനിയിൽ മത്സരിക്കാൻ പാർട്ടി അർപ്പിച്ച വിശ്വാസം പരിരക്ഷിക്കുമെന്ന് ഇ.ടി പറഞ്ഞു.
പടയ്ക്കിറങ്ങി മലപ്പുറവും പൊന്നാനിയും
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലെയും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥി ചിത്രം തെളിഞ്ഞു. മലപ്പുറത്ത് സിറ്റിങ് എം.പിയും മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി എസ്.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനുവിനെ നേരിടും. പൊന്നാനിയിൽ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെയാണ് ലീഗ് എം.പിയും ദേശീയ നേതാവുമായ ഇ.ടി. മുഹമ്മദ് ബഷീറിനോട് ഏറ്റുമുട്ടാൻ സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. ബി.ജെ.പി സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസിെൻറ കുത്തക തകർത്ത് ആര്യാടൻ ഷൗക്കത്തിനെതിരെ അട്ടിമറി വിജയം നേടിയ കരുത്തിലാണ് അൻവർ വരുന്നത്. യൂത്ത് കോൺഗ്രസ് മുൻ ജില്ല വൈസ് പ്രസിഡൻറ് കൂടിയായിരുന്ന അൻവർ പൊന്നാനിയിൽ മത്സരിച്ചാൽ ഇളകി നിൽക്കുന്ന കോൺഗ്രസ് വോട്ട് കൂടി പെട്ടിയിൽ വീഴുെമന്ന കണക്കു കൂട്ടലാണ് സി.പി.എം നേതൃത്വത്തിനുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന മണ്ഡലം കൂടിയാണ് പൊന്നാനി. ഇ.ടി. മുഹമ്മദ് ബഷീറിെൻറ ഭൂരിപക്ഷം 25,410 വോട്ടിലേക്ക് ചുരുക്കാൻ ഇടതു സ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹ്മാന് കഴിഞ്ഞിരുന്നു. ഒന്നാഞ്ഞു പിടിച്ചാൽ പൊന്നാനിയിൽ അട്ടിമറി സാധ്യമാണെന്നാണ് സി.പി.എം നേതൃത്വം കരുതുന്നത്.
എന്നാൽ, മുസ്ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണിത്. 1977ലാണ് മലപ്പുറം ജില്ലയിലെ ആറു നിയമസഭ മണ്ഡലങ്ങൾ പൊന്നാനിയിൽ കൂട്ടിച്ചേർത്തത്. ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ തവണ എസ്.ഡി.പി.െഎ, വെൽഫെയർ പാർട്ടി പിന്തുണയുള്ള ജനകീയൻ, ആം ആദ്മി പാർട്ടി തുടങ്ങിയവർ മത്സര രംഗത്തുണ്ടായിരുന്നു. 47,718 വോട്ടാണ് ഇവർ നേടിയത്.
കോൺഗ്രസിലെ പ്രശ്നങ്ങളും ഭൂരിപക്ഷം കുറയാനിടയാക്കിയിരുന്നു. ഇത് പരിഹരിച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്നതോടെ ശക്തമായ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിക്കാനാവുമെന്ന കണക്കു കൂട്ടലിലാണ് ലീഗ്. ഏഴു നിയമസഭ മണ്ഡലങ്ങളിൽ നാലിടത്ത് യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലമാണ് മലപ്പുറം. ഇ. അഹമ്മദിെൻറ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 1,71,023 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. ഏഴു മണ്ഡലങ്ങളിലും ലീഗ് എം.എൽ.എമാരാണുള്ളത്. മലപ്പുറത്ത് ശക്തമായ മത്സരം കാഴ്ചവെക്കുക എന്നതിൽ കവിഞ്ഞ് സി.പി.എമ്മിന് അമിത പ്രതീക്ഷകളൊന്നുമില്ല.
യുവാക്കളുടെ പിന്തുണയോടെ ഇത്തവണയും അതിന് സാധിക്കുമെന്നാണ് നേതൃത്വം കരുതുന്നത്.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടിടത്തും മത്സരിച്ച എസ്.ഡി.പി.െഎ ഇക്കുറിയും രംഗത്തുണ്ട്. പൊന്നാനിയിൽ അഡ്വ. കെ.സി. നസീറാണ് മത്സരിക്കുന്നത്. മലപ്പുറത്ത് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
