Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസഫര്‍നഗറില്‍ ലീഗ്​...

മുസഫര്‍നഗറില്‍ ലീഗ്​ നിർമിച്ച 61 വീടുകൾ നാളെ കൈമാറും

text_fields
bookmark_border
മുസഫര്‍നഗറില്‍ ലീഗ്​ നിർമിച്ച 61 വീടുകൾ നാളെ കൈമാറും
cancel

ന്യൂ​ഡ​ല്‍ഹി: വ​ര്‍ഗീ​യ ക​ലാ​പം ത​ക​ര്‍ത്ത മു​സ​ഫ​ര്‍ന​ഗ​റി​ല്‍ അ​ഭ​യാ​ര്‍ഥി​ക​ളാ​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ബൈ​തു​ര്‍റ​ഹ്​​മ വ്യാ​ഴാ​ഴ്​​ച കൈ​മാ​റും. മ​ന്ത്‌​വാ​ഡ​യി​ല്‍ പൂ​ര്‍ത്തി​യാ​യ 61 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ലീ​ഗ്​ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ നി​ർ​വ​ഹി​ക്കും.

മു​ഹ​മ്മ​ദ് ഇ​സ്മാ​ഈ​ല്‍ സാ​ഹി​ബ്, അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ബാ​ഫ​ഖി ത​ങ്ങ​ൾ, സീ​തി സാ​ഹി​ബ്, ജി.​എം. ബ​നാ​ത്ത്‌​വാ​ല എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ്​ വെ​വ്വേ​റെ ​ബ്ലോ​ക്കു​ക​ളി​ലാ​യി വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്. സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ബ്ലോ​ക്കും പൂ​ര്‍ത്തി​യാ​യി. കു​ട്ടി​ക​ള്‍ക്ക്​ പാ​ര്‍ക്കും ന​ഗ​രി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെ ഇ. ​അ​ഹ​മ്മ​ദി​​​െൻറ സ്​​മ​ര​ണാ​ർ​ഥം വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​വും ഒ​രു​ക്കു​മെ​ന്ന്​ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി അ​റി​യി​ച്ചു.

താ​ക്കോ​ല്‍ദാ​ന പ​രി​പാ​ടി​യി​ല്‍ മു​സ്‌​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. ഖാ​ദ​ര്‍ മൊ​യ്തീ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്​ ത​റ​ക്ക​ല്ലി​ടും. ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.  ട്ര​ഷ​റ​ര്‍ പി.​വി. അ​ബ്​​ദു​ല്‍വ​ഹാ​ബ് എം.​പി താ​മ​സ​രേ​ഖ​ക​ള്‍ കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguebithul rehma
News Summary - muslim league bithul rehma
Next Story