സ്കൂൾ സമയമാറ്റത്തിനെതിരെ മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: മദ്റസ പഠനത്തെ ബാധിക്കുന്ന വിധത്തിൽ സ്കൂളുകളുടെ പ്രവർത്തനസമയം മാറ്റാനുള്ള സർക്കാർ നീക്കത്തെ ശക്തമായി എതിർക്കാൻ മുസ്ലിം ലീഗ് പ്രവർത്തക സമിതിയിൽ തീരുമാനം.
ഇതുസംബന്ധിച്ച് മറ്റ് മുസ്ലിം സംഘടനകളുമായി യോജിച്ച് പ്രതിഷേധമുയർത്തും. റമദാനിൽ റിലീഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പദ്ധതിക്ക് രൂപം നൽകി. മെംബർഷിപ് കാമ്പയിൻ വൈകിയതിനാൽ ജില്ല കമ്മിറ്റി രൂപവത്കരണ തീയതി നീട്ടാനും തീരുമാനിച്ചു. ലീഗിെൻറ ദേശീയ രാഷ്്ട്രീയ സമതി യോഗം ജൂൺ നാലിന് കോഴിക്കോട് ചേരും
പുതിയ ഷെഡ്യൂളനുസരിച്ച് ജൂലൈ 31നകം ജില്ല കമ്മിറ്റികളും ആഗസ്റ്റ് 19നകം സംസ്ഥാന കമ്മിറ്റിയും നിലവിൽ വരും. സംഘടന കാര്യങ്ങൾക്ക് പുറമെ ദേശീയ, സംസ്ഥാന രാഷ്ട്രീയ സാഹചര്യവും ചർച്ച ചെയ്തു. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ അധ്യക്ഷത വഹിച്ചു.
ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, കെ.പി.എ. മജീദ്, അബ്ദുസ്സമദ് സമദാനി തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
