Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇറാനെ ആക്രമിച്ചത്...

ഇറാനെ ആക്രമിച്ചത് യുദ്ധക്കുറ്റം; അപലപിച്ച് മുസ്‌ലിം സംഘടനാ നേതാക്കൾ

text_fields
bookmark_border
ഇറാനെ ആക്രമിച്ചത് യുദ്ധക്കുറ്റം; അപലപിച്ച് മുസ്‌ലിം സംഘടനാ നേതാക്കൾ
cancel

കോ​ഴി​ക്കോ​ട്: ഇ​റാ​നെ ഏ​ക​പ​ക്ഷീ​യ​മാ​യി ആ​ക്ര​മി​ച്ച് പ​ശ്ചി​മേ​ഷ്യ​യി​ൽ അ​ശാ​ന്തി വി​ത​ച്ച അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്രാ​യേ​ലി​ന്റെ​യും ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് മു​സ്‌​ലിം സം​ഘ​ട​നാ നേ​താ​ക്ക​ൾ. സ​മാ​ധാ​നം ഉ​റ​പ്പ് വ​രു​ത്താ​ൻ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ൾ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്ത സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മു​സ്‌​ലിം സം​ഘ​ട​നാ നേ​താ​ക്ക​ൾ അം​ഗീ​ക​രി​ച്ച പ്ര​മേ​യം വ്യ​ക്ത​മാ​ക്കി.

ഇ​റാ​നെ ആ​ക്ര​മി​ച്ച് ആ ​രാ​ജ്യ​ത്തി​ന്റെ പ​ര​മോ​ന്ന​ത നേ​താ​വി​നെ വ​ധി​ച്ച​ത് യു​ദ്ധ​ക്കു​റ്റ​മാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ൽ ഉ​രു​ണ്ടു​കൂ​ടി​യ യു​ദ്ധ​ത്തി​ന്റെ കാ​ർ​മേ​ഘ​ങ്ങ​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ഇ​റാ​ൻ പി​ന്തി​രി​യ​ണം. ഒ​രു കോ​ടി​യോ​ളം ഇ​ന്ത്യ​ക്കാ​ർ ഈ ​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളാ​യി ക​ഴി​യു​ന്നു​ണ്ട്. അ​തി​ൽ ഗ​ണ്യ​മാ​യ വി​ഭാ​ഗം മ​ല​യാ​ളി​ക​ളാ​ണ്. യു​ദ്ധം നീ​ണ്ടാ​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണു​ണ്ടാ​വു​ക. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം ഉ​റ​പ്പ് വ​രു​ത്താ​ൻ ഇ​ന്ത്യ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം. ഇ​ന്ത്യ​യു​ടെ പ​ര​മ്പ​രാ​ഗ​ത ന​യ​മാ​യ ചേ​രി​ചേ​രാ ന​യ​ത്തി​ൽ മാ​റ്റം വ​രു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ പ​ക്വ​ത കാ​ണി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

റ​മ​ദാ​നി​ലെ ദി​ന​രാ​ത്ര​ങ്ങ​ൾ പ്ര​തി​സ​ന്ധി​ക​ളി​ൽ​നി​ന്ന് മു​ക്തി നേ​ടാ​നു​ള്ള പ്രാ​ർ​ഥ​ന​ക​ൾ​ക്ക് വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. പി.​എം.​എ സ​ലാം സ്വാ​ഗ​തം പ​റ​ഞ്ഞു.

ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, ഡോ. ​എം.​പി അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി, പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി, കെ.​പി.​എ മ​ജീ​ദ് എം.​എ​ൽ.​എ, ഡോ. ​എം.​കെ മു​നീ​ർ എം.​എ​ൽ.​എ, അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കോ​ഴി​ക്കോ​ട് വ​ലി​യ ഖാ​സി പാ​ണ​ക്കാ​ട് നാ​സ​ർ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ൾ, ആ​ർ.​വി കു​ട്ടി​ഹ​സ്സ​ൻ ദാ​രി​മി, കെ. ​മോ​യി​ൻ​കു​ട്ടി മാ​സ്റ്റ​ർ, അ​ഹ​മ്മ​ദ് സ​ലിം എ​ട​ക്ക​ര, ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ, സി.​പി ഉ​മ്മ​ർ സു​ല്ല​മി, എം. ​അ​ഹ​മ്മ​ദ് കു​ട്ടി മ​ദ​നി, പി. ​മു​ജീ​ബ് റ​ഹ്‌​മാ​ൻ, പി.​എ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി, കെ. ​സ​ജ്ജാ​ദ്, ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, എ. ​ന​ജീ​ബ് മൗ​ല​വി, ന​ദീ​ർ മൗ​ല​വി കൊ​ല്ലം, ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ, എ​ഞ്ചി. പി. ​മു​ഹ​മ്മ​ദ് കോ​യ, നി​യാ​സ് പു​ളി​ക്ക​ല​ക​ത്ത്, ഡോ. ​കു​ഞ്ഞാ​ലി, ഡോ. ​കെ. മൊ​യ്തു, ന​വാ​സ് പൂ​നൂ​ര്, ടി.​പി ചെ​റൂ​പ്പ, എം.​സി മാ​യി​ൻ ഹാ​ജി, ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല, പ്രൊ​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ, അ​ബ്ദു​റ​ഹ്‌​മാ​ൻ ര​ണ്ട​ത്താ​ണി, കെ.​എം ഷാ​ജി, അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ, പി.​എം സാ​ദി​ഖ​ലി, പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, സി.​പി ചെ​റി​യ മു​ഹ​മ്മ​ദ്, ഷാ​ഫി ചാ​ലി​യം, എം.​എ റ​സാ​ഖ് മാ​സ്റ്റ​ർ, ടി.​ടി ഇ​സ്മാ​യി​ൽ, ക​മാ​ൽ വ​ര​ദൂ​ർ, എ​ൻ.​സി അ​ബൂ​ബ​ക്ക​ർ പ​ങ്കെ​ടു​ത്തു.

ഇറാനെതിരായ ആക്രമണത്തിൽ ഇന്ത്യയുടെ മൗനം ദുരൂഹം -മഹ്‌ബൂബ

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ചേ​ർ​ന്ന് ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ മൗ​നം ദു​രൂ​ഹ​മാ​ണെ​ന്ന് പി.​ഡി.​പി അ​ധ്യ​ക്ഷ മ​ഹ്‌​ബൂ​ബ മു​ഫ്‍തി. ഇ​ന്ത്യ ആ​ണ​വ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉ​പ​രോ​ധ​ങ്ങ​ൾ നേ​രി​ട്ട സ​ന്ദ​ർ​ഭ​ത്തി​ൽ തെ​ഹ്‌​റാ​ൻ മാ​ത്ര​മാ​ണ് ന​മു​ക്കൊ​പ്പം നി​ല​കൊ​ണ്ട​തെ​ന്ന് അ​വ​ർ ഓ​ർ​മി​പ്പി​ച്ചു.

ഹൃ​ദ​യ​ത്തി​ൽ ദുഃ​ഖ​ഭാ​രം ഉ​ണ്ടെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ൽ ത​ങ്ങ​ൾ പൈ​ശാ​ചി​ക ശ​ക്തി​ക​ളാ​യ ട്രം​പി​ന്‍റെ​യും നെ​ത​ന്യാ​ഹു​വി​ന്‍റെ​യും കോ​ലം ക​ത്തി​ക്കു​ക​യാ​ണെ​ന്നും, ക​ശ്‍മീ​ർ താ​ഴ്‌​വ​ര​യി​ലെ ജ​ന​ങ്ങ​ളെ​ങ്കി​ലും ഇ​റാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും മ​ഹ്‌​ബൂ​ബ പ​റ​ഞ്ഞു.

ലോകത്ത് കാട്ടുനീതി – ഫലസ്തീൻ അംബാസഡർ

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്‍ട്ര ത​ർ​ക്ക​ങ്ങ​ളി​ൽ സൈ​നി​ക ശ​ക്തി​യെ ആ​ശ്ര​യി​ക്കു​ന്ന പ്ര​വ​ണ​ത​യെ വി​മ​ർ​ശി​ച്ച് ഇ​ന്ത്യ​യി​ലെ ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ അ​ബ്‍ദു​ല്ല എം. ​അ​ബു ഷാ​വേ​ശ്. വ​ൻ ആ​യു​ധ​ശേ​ഷി​യെ ആ​ശ്ര​യി​ക്കു​ന്ന​ത് കാ​ട്ടു​നീ​തി​യാ​ണെ​ന്നും സൈ​നി​ക​ശ​ക്തി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​തി​ന്‍റെ പ്ര​യോ​ജ​ന​മെ​ന്നും അ​ബു ഷാ​വേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി. സൈ​നി​ക​ശേ​ഷി​യോ ആ​യു​ധ​ബ​ല​മോ ഇ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളു​ടെ ഭാ​വി​യെ ഇ​ത് അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നും പി.​ടി.​ഐ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran US TensionsIran Israel Tensions
News Summary - Muslim leaders condemn US attack on Iran as war crime
Next Story