Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം ​വിവാഹ...

മുസ്​ലിം ​വിവാഹ മോചനക്കേസുകളിൽ ​വിശദ പരിശോധന നടത്തേണ്ടതില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: മുസ്​ലിം വ്യക്തിനിയമത്തി​െൻറ അടിസ്ഥാനത്തിൽ കോടതിക്ക്​ പുറത്ത്​ നടക്കുന്ന വിവാഹമോചനക്കേസുകൾ കുടുംബ കോടതികളുടെ പരിഗണനക്കെത്തു​േമ്പാൾ വിശദ പരിശോധനയിലേക്ക്​ കടക്കേണ്ട ആവശ്യമില്ലെന്ന്​ ഹൈകോടതി. ത്വലാഖ്​, ഖുൽഅ്​, ത്വലാ​െഖ​ തഫ്​വീസ്, മുബാറാത്ത്​ തുടങ്ങിയ മാർഗങ്ങളിലൂടെ നടത്തിയ വിവാഹമോചനങ്ങൾക്ക്​ സാധുതയുണ്ടെന്ന്​ പ്രഥമദൃഷ്​ട്യാ ബോധ്യമായാൽ കൂടുതൽ അന്വേഷണം നടത്താതെ തന്നെ വിവാഹമോചനം പ്രഖ്യാപിക്കണമെന്ന്​ ജസ്​റ്റിസ്​ എ. മുഹമ്മദ്​ മുഷ്​താഖ്​, ജസ്​റ്റിസ്​ ഡോ. കൗസർ എടപ്പഗത്ത്​ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി.

കുടുംബ കോടതി ഉത്തരവിൽ എതിർപ്പുള്ള കക്ഷിക്ക്​ ഉചിതമായ വേദിയെ സമീപിച്ച്​ നടപടി ചോദ്യം ചെയ്യാൻ അവസരമുണ്ടെന്നതു കൂടി വിലയിരുത്തിയാണ്​ ഈ ഉത്തരവ്​. ഇക്കാര്യത്തിൽ​ കുടുംബ കോടതികൾക്ക്​ ബാധകമാക്കി ചില മാർഗനിർദേശങ്ങളും ഡിവിഷൻ ബെഞ്ച്​ പുറപ്പെടുവിച്ചു. വിവാഹമോചനം നേടിയ ഭർത്താവി​െൻറ നടപടി ത​െൻറ വാദം കേൾക്കാതെ ശരിവെച്ച കുടുംബ കോടതി ഉത്തരവ്​ ചോദ്യം ചെയ്​ത്​ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ​സ്വദേശിനി നൽകിയ ഹരജിയാണ്​ ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​. മുസ്​ലിം വ്യക്തിനിയമ പ്രകാരം 2019 ഡിസംബർ 28നാണ്​ ഭർത്താവ്​ മൂന്നാമത്തെ ത്വലാഖ്​ ചൊല്ലിയത്​. ഇക്കാര്യം രജിസ്​റ്റേർഡ്​ തപാലിൽ ഹരജിക്കാരിയെ അറിയിച്ചു.

എന്നാൽ, ത്വലാഖി​െൻറ നിയമസാധുത ചോദ്യം ചെയ്​ത്​ യുവതി ആദ്യം മൂവാറ്റുപുഴ കുടുംബ കോടതിയെയും പിന്നീട്​ ഹൈകോടതി​െയയും സമീപിക്കുകയായിരുന്നു. ത്വലാഖ്​, ഖുൽഅ്, മുബാറാത്ത്​​ എന്നിവയുടെ കാര്യത്തിൽ കുടുംബ കോടതികൾക്ക്​ വിശാലമായ അന്വേഷണത്തിനുള്ള അവസരം പരിമിതമാണെന്ന്​ ചില കോടതി ഉത്തരവുകൾ ഉദ്ധരിച്ച്​ ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി. വ്യക്തി നിയമപ്രകാരം കക്ഷികളിൽ ഒരാൾക്ക്​ ഖുൽഅ്​, ത്വലാഖ്​ തുടങ്ങിയ രീതികളിലൂടെ വിവാഹമോചനം സാധ്യമാണ്​. ജുഡീഷ്യറിക്ക്​ പുറത്തുള്ള ഇത്തരം കേസുകൾ പരിഗണനക്ക്​ വരു​േമ്പാൾ വിവാഹമോചന നടപടിക്ക്​ സാധുതയു​ണ്ടോ, ഒത്തുതീർപ്പ്​ ശ്രമങ്ങൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ മാത്രം കോടതി അന്വേഷിച്ചാൽ മതി.

സ്​ത്രീധനം മടക്കി ആവശ്യപ്പെടുന്ന കേസുകളിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിക്കണം. പ്രധാന വിസ്​താരം, ക്രോസ്​ വിസ്​താരം തുടങ്ങിയവയൊന്നും ആവശ്യമില്ല. ത്വലാഖിന്​ അല്ലെങ്കിൽ സമാന വിവാഹമോചന മാർഗങ്ങൾക്ക്​ സാധുതയുണ്ടെന്ന്​ കോടതിക്ക്​ പ്രഥമദൃഷ്​ട്യാ ബോധ്യപ്പെട്ടാൽ അത്​ പ്രഖ്യാപിക്കണം​. ധാരണപത്രം രണ്ട്​ കക്ഷികളും സാക്ഷ്യപ്പെടുത്തിയാണ്​ വിവാഹമോചനം നടപ്പാക്കിയിരിക്കുന്നതെന്ന്​ ബോധ്യപ്പെട്ടാൽ മുബാറാത്തി​െൻറ കാര്യത്തിലും ഇത്​ മതിയാവും. ഉത്തരവിൽ തൃപ്​തിയില്ലാത്ത കക്ഷിക്ക്​ ഉചിതമായ വേദിയെ സമീപിച്ച്​ പരിഹാരം കാണാമെന്നും വ്യക്തമാക്കി.

ഇത്തരം കേസുകൾ കുടുംബ കോടതികളുടെ പരിഗണനക്കെത്തിയാൽ എതിർകക്ഷിക്ക്​ നോട്ടീസ്​ അയക്കണമെന്നാണ്​ ആദ്യത്തെ മാർഗനിർദേശം. ഇരുവരു​െടയും മൊഴിയെടുക്കുകയും വിവാഹമോചനം നടപ്പാക്കിയതുമായി ബന്ധപ്പെട്ട്​ രേഖകളുണ്ടെങ്കിൽ ആവശ്യപ്പെടുകയും വേണം. മൊഴികളും രേഖകളും പരി​േ​ശാധിച്ച്​ നടപടിയുടെ സാധുത തീരുമാനിക്കണം. മുബാറാത്ത്​ വിഷയത്തിൽ ധാരണപത്രം ഉ​േണ്ടായെന്ന്​​ ഉറപ്പുവരുത്തണം.

പ്രഥമദൃഷ്​ട്യാ കോടതിക്ക്​ ​തൃപ്​തികരമെന്ന്​ തോന്നിയാൽ കൂടുതൽ അന്വേഷണം നടത്താതെതന്നെ വിവാഹമോചനം പ്രഖ്യാപിക്കണം. നോട്ടീസ്​ ലഭിച്ച്​ എതിർകക്ഷി ഹാജരായാൽ ന്യായമായ കാരണങ്ങളില്ലെങ്കിൽ കേസ്​ ഒരു മാസത്തിനകം തീർപ്പാക്കണമെന്നാണ്​ നിർദേശം. കക്ഷികളിൽ ആർ​െക്കങ്കിലും നേരി​ട്ടെത്താൻ അസൗകര്യമുണ്ടെങ്കിൽ വിഡിയോ കോൺഫറൻസിങ്​​ സൗകര്യം ഉപയോഗപ്പെടുത്തണം. ഉത്തരവ്​ സംസ്ഥാനത്തെ കുടുംബ കോടതികൾക്ക്​ കൈമാറാനും ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtMuslim divorce case
News Summary - Muslim divorce cases: High Court says family courts do not need detailed scrutiny
Next Story