കേരള മുസ്ലിം ഐക്യസംഘം 100ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
text_fieldsകേരള മുസ്ലിം ഐക്യസംഘം 100ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കൊച്ചിയിൽ കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി നിർവഹിക്കുന്നു
കൊച്ചി: മുസ്ലിം നവോത്ഥാന സംരംഭങ്ങൾക്ക് വഴിയൊരുക്കിയ കൊടുങ്ങല്ലൂർ കേന്ദ്രമായി ഉയർന്നുവന്ന കേരള മുസ്ലിം ഐക്യ സംഘത്തിെൻറ 100ാം വാർഷികാഘോഷങ്ങൾ കൊച്ചിയിൽ കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.
മതങ്ങൾ തമ്മിൽ സംഘർഷമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ തീവ്രവാദികളാണെന്നും ഈ സൂക്ഷ്മ ന്യൂനപക്ഷം എല്ലാ മതങ്ങളുടെയും മറവിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവരെ ചെറുത്തു തോൽപിക്കുകയെന്നതാണ് മതങ്ങളുടെ ലക്ഷ്യം. തീവ്രവാദികളെ അഴിഞ്ഞാടാൻ അനുവദിച്ചാൽ നാട് നശിക്കും. താലിബാൻ പോലുള്ള അതിതീവ്ര സംഘങ്ങൾ യുദ്ധം ചെയ്യുന്നത് മനുഷ്യ സൗഹാർദങ്ങൾക്കെതിരെയാണ്. താലിബാനിസം കേരളത്തിൽ ഒളിച്ചുകടത്താൻ ശ്രമിക്കുന്ന തീവ്രസംഘങ്ങളാണ് മതസൗഹാർദത്തിന് ഭീഷണി.
മതങ്ങളുടെ മറവിൽ പുരാവസ്തു വിൽപന നടത്തുന്നവരെ പുറത്തുകൊണ്ടുവരണം. പ്രവാചകകേശത്തിെൻറ പേരിൽ മനുഷ്യരെ കബളിപ്പിക്കുന്ന കാന്തപുരവും മോശെയുടെ വടികൊണ്ട് കോടികൾ കബളിപ്പിക്കുന്ന മോൻസൺ മാവുങ്കലും ഒരേ നാണയത്തിെൻറ പുറങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ്, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഹൈബി ഈഡൻ, ജസ്റ്റിസ് കെമാൽ പാഷ, എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ, അഡ്വ. മായിൻകുട്ടി മേത്തർ, പി.പി. ഉണ്ണീൻകുട്ടി മൗലവി, ഡോ. ഹുസൈൻ മടവൂർ, പി.കെ. അഹ്മദ്, എ.പി. അബ്ദുസ്സമദ്, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, നൂർമുഹമ്മദ് നൂർഷാ, എ. അസ്ഗർ അലി, ഡോ. പി.പി. അബ്ദുൽ ഹഖ്, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, സുഹ്റ മമ്പാട്, ശരീഫ് മേലേതിൽ, ഷാഹിദ് മുസ്ലിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

