സംഗീതജ്ഞൻ ലെസ്ലി പീറ്റർ നിര്യാതനായി
text_fieldsഷൊർണൂർ: പ്രസിദ്ധ സംഗീതജ്ഞൻ ഷൊർണൂർ പീറ്റേഴ്സ് വീട്ടിൽ ലെസ്ലി പീറ്റർ (81) നിര്യാതനായി. വയലിനിസ്റ്റും സംഗീതാധ്യാപകനുമായിരുന്നു. സ്റ്റീഫൻ ദേവസി, വയലിനിസ്റ്റ് മനോജ് ജോർജ് തുടങ്ങി കലാരംഗത്തെ നിരവധി പ്രമുഖരുടെ ഗുരുവാണ്.
യേശുദാസ്, കമുകറ പുരുഷോത്തമൻ, പി. ലീല, സി.ഒ. ആന്റോ, എസ്. ജാനകി, എം.എസ്. ബാബുരാജ്, പി. സുശീല, എം.കെ. അർജുനൻ, ജി. ദേവരാജൻ തുടങ്ങി പഴയ തലമുറയിലെയും ഉണ്ണി മേനോൻ അടക്കമുള്ള പുതുതലമുറയിലെയും നിരവധി സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂർ ചൊവ്വയിൽ ബെഞ്ചമിൻ പീറ്റർ -എവൻഗ്ലീൻ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം പതിമൂന്നാം വയസിൽ സംഗീത മേഖലയിലെത്തി. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
ഭാര്യ: ആനി (ഡോളി). മക്കൾ: ലാനി, ലീന, ലിൻസി. മരുമക്കൾ: അനിൽരാജ് (സതേൺ റെയിൽവേ), ഹാൻസ് സജിത്, ജസ്റ്റിൻ സജിത്. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ഷൊർണൂർ സി.എസ്.ഐ സെന്റ് പോൾസ് പ്രോ കത്തീഡ്രൽ സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

