Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുബൈ പൊലീസിലെ മലയാളി...

ദുബൈ പൊലീസിലെ മലയാളി ഉദ്യോഗസ്ഥൻെറ തിരോധാനം: പിന്നിൽ സ്വര്‍ണ കള്ളക്കടത്ത് സംഘമെന്ന്​ സൂചന

text_fields
bookmark_border
ദുബൈ പൊലീസിലെ മലയാളി ഉദ്യോഗസ്ഥൻെറ തിരോധാനം: പിന്നിൽ സ്വര്‍ണ കള്ളക്കടത്ത് സംഘമെന്ന്​ സൂചന
cancel

കോഴിക്കോട്: പ്രവാസി യുവാവി​​െൻറ തിരോധാനത്തിനു പിന്നിൽ സ്വര്‍ണ കള്ളക്കടത്ത് സംഘമെന്ന്​ സൂചന. ദുബൈ പൊലീസ് ആ സ്ഥാനത്തെ താൽക്കാലിക ജീവനക്കാരനും മാറാട് സ്വദേശിയുമായ മുസാഫര്‍ അഹമ്മദിനെ ഏപ്രിൽ 22ന്​ വിദേശത്തുനിന്ന് നാട്ടി ലെത്തി വീട്ടിലേക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ മാറാട് പൊലീസില്‍ നൽകിയ പരാതിയുടെ അടിസ ്​ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ സ്വർണ കള്ളക്കടത്ത്​ സംഘം തട്ടിക്കൊണ്ടുപോയതാവാമെന്ന കണ്ടെത്തൽ​.

ആറുമാസം മുമ്പ് വിദേശത്തുനിന്ന് നാട്ടിലേക്ക്​ വരു​േമ്പാൾ കള്ളക്കടത്ത് സംഘം മുസാഫറി​​െൻറ കൈവശം സ്വര്‍ണം കൊടുത്തുവിട്ടിരുന്നു എന്നാണ്​ പൊലീസിന്​ ലഭിച്ച സൂചന. നാട്ടിലെത്തിയ മുസാഫര്‍ സ്വര്‍ണം കൈമാറിയില്ല. ദിവസങ്ങൾക്കുശേഷം വിദേശത്തേക്ക്​ തിരിച്ചുപോവുകയും ചെയ്​തു. ഏപ്രിൽ 22ന് വീണ്ടും നാട്ടിലെത്തുന്നത്​ മനസ്സിലാക്കിയ കള്ളക്കടത്ത് സംഘം മുസാഫറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തൽ. ഏപ്രിൽ 24ന് മുസാഫർ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയിട്ടുണ്ടെന്നും വൈകാതെ വീട്ടിലേക്കെത്തുമെന്നുമാണ്​ അപ്പോൾ അറിയിച്ചത്.

അതേസമയം, ദു​ൈബയില്‍നിന്ന് മുസാഫര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലല്ല ഇറങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മാത്രമല്ല, കാണാതായെന്ന പരാതി ലഭിച്ചതിനു ശേഷവും ഇദ്ദേഹം കോഴിക്കോട് നഗരത്തിൽ എത്തിയതായും മുസാഫറി​​െൻറ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷൻ പരിശോധിച്ചതില്‍ നിന്ന്​ വ്യക്​തമായി. ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. സൈബര്‍ സെല്ലി​​െൻറ സഹായത്തോടെ മാറാട് സി.ഐ ദിലീസി​​െൻറയും എസ്‌.ഐ തോമസ് കെ. സെബാസ്​റ്റ്യ​​െൻറയും നേതൃത്വത്തിലാണ്​ കേസിൽ അന്വേഷണം നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmissing casemalayalam newsmusafar ahmed
News Summary - musafar ahmed missing case- kerala news
Next Story