മുരുകനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സമയത്ത് വെൻറിലേറ്ററുകൾ ഒഴിവുണ്ടായിരുന്നതായി റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് തമിഴ്നാട് സ്വദേശി മുരുകനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സമയത്ത് വെൻറിലേറ്ററുകൾ ഒഴിവുണ്ടായിരുന്നതായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്. രേഖകൾ പ്രകാരം രണ്ട് വെൻറിലേറ്ററുകൾ മെഡിക്കൽ കോളജിൽ ഒഴിവുണ്ടായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമീഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ആരോഗ്യ വകുപ്പ് ഡയറക്ടർ മെഡിക്കൽ ബോർഡിന് ലഭ്യമാക്കിയ രേഖകൾ പ്രകാരം അത്യാഹിത വിഭാഗത്തിലെ ഓപറേഷൻ തിയറ്ററിൽ ഒരുവെൻറിലേറ്റർ മറ്റൊരു രോഗിക്കുവേണ്ടി റിസർവ് ചെയ്തിരുന്നതായി പറയുന്നു.
ട്രാൻസ്പ്ലാൻറ് ഐ.സിയുവിൽ മറ്റൊരു ട്രാൻസിറ്റ് വെൻറിലേറ്ററും ലഭ്യമായിരുന്നു. മുരുകന് ചികിത്സ നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെൻറിലേറ്റർ ലഭ്യമല്ലായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ അസി. കമീഷണർ മനുഷ്യാവകാശ കമീഷനെ അറിയിച്ചത്. തങ്ങൾ വെൻറിലേറ്റർ അന്വേഷിക്കുമ്പോൾ മുരുകനെ കൊണ്ടുവന്ന ആംബുലൻസ് രോഗിയുമായി രാവിലെ മൂന്നരയോടെ മെഡിക്കൽ കോളജിൽനിന്ന് പോയതായി മെഡിക്കൽ കോളജ് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ടെന്നും മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ടിൽ പറയുന്നു.
71 വെൻറിലേറ്ററുകൾ ഉള്ളതിൽ 15 എണ്ണം ഒഴിവുണ്ടായിരുെന്നന്നും അവ സ്റ്റാൻഡ്ബൈ വെൻറിലേറ്ററായി സൂക്ഷിക്കുകയായിരുെന്നന്നും റിപ്പോർട്ടിലുണ്ട്. ഇക്കാര്യം മെഡിക്കൽ കോളജ് സൂപ്രണ്ട് നൽകിയ രേഖകളിൽ ഉള്ളതായും റിപ്പോർട്ടിൽ പറയുന്നു. 2017 ആഗസ്റ്റ് ഏഴിന് അതിരാവിലെ ഒരുമണിക്കാണ് വാഹനാപകടത്തിൽ അത്യാസന്ന നിലയിലായ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചത്. മൂന്നരവരെ ആംബുലൻസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാത്തുകിടന്നു. മുരുകന് യഥാസമയം ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ജീവൻ നിലനിർത്താൻ സാധിക്കുമായിരുെന്നന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
