മുരുകെൻറ മരണം: ആശുപത്രികൾക്ക് വീഴ്ച പറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്
text_fieldsതിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ വിവിധ ആശുപത്രികൾക്ക് വീഴ്ചപറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനും നാല് സ്വകാര്യ ആശുപത്രികൾക്കും വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ട്. റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ ഇയാളെ എത്തിച്ച സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്കെതിരെ കേസെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
തലക്ക് ഗുരുതരമായി പരിക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും വെൻറിലേറ്റര്‍ സേവനമുള്ള തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കാന്‍ സാധിക്കാത്തതിെൻറ കാരണങ്ങള്‍ വ്യക്തമാക്കി മെഡിക്കല്‍ കോളജ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് ശരിയല്ലെന്ന് ഇതോടെ വ്യക്തമാവുകയാണ്. വെൻറിലേറ്റര്‍ സംവിധാനം ഇല്ലാത്തതിനാല്‍ മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അധികൃതരുടെ വാദം. പ്രസ്തുത ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോർട്ടബിൾ വെൻറിലേറ്ററുണ്ടായിട്ടും മുരുകനെ തിരിച്ചയെച്ചന്ന് പൊലീസ് കണ്ടെത്തി. രേഖകളുടെ അടിസ്ഥാനത്തിലും പൊലീസ് നടത്തിയ അന്വേഷണത്തിലുമാണ് വിവരങ്ങള്‍ തിരിച്ചറിഞ്ഞത്.
ഡോക്ടർമാരുടെ വീഴ്ചകൾ എണ്ണിയെണ്ണി പറയുന്നതാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോർട്ടബിൾ വെൻറിലേറ്റർ ഉണ്ടായിട്ടും ഉപയോഗിച്ചില്ല, കൊല്ലം മെഡിട്രീനയിലും മെഡിസിറ്റിയിലും ന്യൂറോ സര്‍ജന്മാരുണ്ടായിട്ടും മുരുകനെ തിരിഞ്ഞുനോക്കിയില്ല, അസീസിയ മെഡിക്കൽ കോളജ് അധികൃതർ കാരണങ്ങള്‍ വ്യക്തമാക്കാതെ ൈകയൊഴിഞ്ഞു, ഉള്ളൂർ എസ്.യു.ടി റോയൽ ചികിത്സ നൽകാൻ വിസമ്മതിച്ചു തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. ആശുപത്രികളിലെ രേഖകളും വെൻറിലേറ്ററുകളുടെ കണക്കുകൾ സൂക്ഷിക്കുന്ന രജിസ്റ്ററും പൊലീസ് പരിശോധിച്ചിരുന്നു.
അന്വേഷണ മേൽനോട്ടം ക്രൈംബ്രാഞ്ചിന് കൈമാറി
കൊട്ടിയം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ മുരുകൻ മരിക്കാനിടയായ സംഭവത്തിെൻറ അന്വേഷണ മേൽനോട്ടം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ അശോകനാണ് അന്വേഷണ മേൽനോട്ടത്തിെൻറ ചുമതല. ചാത്തന്നൂർ സി.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരമാണ് അേന്വഷണ മേൽനോട്ടം ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
