Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുരുക​െൻറ മരണം:...

മുരുക​െൻറ മരണം: ഡോക്​ടർമാരടക്കമുള്ളവരുടെ അറസ്​റ്റ്​ കൂടുതൽ തെളിവ്​ ശേഖരിച്ച ​ശേഷം

text_fields
bookmark_border
മുരുക​െൻറ മരണം: ഡോക്​ടർമാരടക്കമുള്ളവരുടെ അറസ്​റ്റ്​ കൂടുതൽ തെളിവ്​ ശേഖരിച്ച ​ശേഷം
cancel

കൊട്ടിയം: അപകടത്തിൽ പരിക്കേറ്റ് ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശിയായ മുരുകൻ മരിച്ച സംഭവത്തിൽ അന്വേഷണ മേൽനോട്ടം ഏറ്റെടുത്ത കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി അശോകൻ കൊട്ടിയം സി.ഐ ഓഫിസിലെത്തി കേസി​​െൻറ പുരോഗതി വിലയിരുത്തി. എല്ലാ തെളിവുകളും ശേഖരിച്ചശേഷം മാത്രം ഡോക്​ടർമാരടക്കമ​ുള്ളവരുടെ അറസ്​റ്റിലേക്ക്​ നീങ്ങിയാൽ മതിയെന്ന നിലപാടിലാണിപ്പോൾ ​െപാലീസ്. പൊലീസ് ശേഖരിച്ച വിവരങ്ങൾ വിദഗ്ധ ഡോക്ടർമാരുടെ പാനലിനെക്കൊണ്ട് പരിശോധിപ്പിക്കാനാണ്​ ഉദ്ദേശിക്കുന്നത്​. 

ചികിത്സ നിഷേധിച്ച ആശുപത്രികളിലെ ഡോക്ടർമാർ കുറ്റക്കാരാണോന്ന്​ വിദഗ്​ധ പാനൽകൂടി പരിശോധിച്ചശേഷമാവും അടുത്ത നടപടിയിലേക്ക്​ നീങ്ങുക. ചികിത്സ നി​േഷധിച്ച ആശുപത്രികളിലെ വ​െൻറിലേറ്ററുകളിൽ കഴിഞ്ഞവരുടെ കേസ് ഷീറ്റുകളുടെ പകർപ്പ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർ സംഭവദിവസം വ​െൻറിലേറ്ററിലായിരുന്നോ ഇവർക്ക് വ​െൻറിലേറ്ററി​​െൻറ ആവശ്യം ഉണ്ടായിരുന്നോ എന്നുള്ള കാര്യങ്ങളാണ് വിദഗ്​ധ ഡോക്ടർമാരുടെ പാനലിനെകൊണ്ട് പൊലീസ് അന്വേഷിപ്പിക്കുക. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താകും പൊലീസി​​െൻറ ത​ുടർന്നുള്ള അ​​േന്വഷണം. 

ശനിയാഴ്ചയും കൊട്ടിയം സി.ഐയുടെ നേതൃത്വത്തിൽ ആശുപത്രികളുമായി ബന്ധപ്പെട്ട നിരവധിപേരിൽനിന്ന്​ തെളിവെടുപ്പ് നടത്തി. വ​െൻറിലേറ്റർ ഉണ്ടായിട്ടും ന്യൂറോ സർജനില്ലെന്ന് പറഞ്ഞ്​ പരിക്കേറ്റയാളെ തിരിച്ചയച്ച ആശുപത്രിയിലെ ന്യൂറോ സർജൻ സംഭവ ദിവസം എവിടെയായിരു​ന്നുവെന്ന്​ അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ആറ് ആശുപത്രികൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇൗ ആശുപത്രികളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് വീണ്ടും പരിശോധിക്കുകയാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMurukan deathenquiry
News Summary - murukan death enquiry-Kerala news
Next Story