Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയുടെ പരപുരുഷ ബന്ധത്തെ ചൊല്ലിയുണ്ടായ കലഹം കൊലപാതകത്തിൽ കലാശിച്ചു​; ഭർത്താവ്​ റിമാൻഡിൽ

text_fields
bookmark_border
ഭാര്യയുടെ പരപുരുഷ ബന്ധത്തെ ചൊല്ലിയുണ്ടായ കലഹം  കൊലപാതകത്തിൽ കലാശിച്ചു​; ഭർത്താവ്​  റിമാൻഡിൽ
cancel
camera_alt

ബാബു

വൈക്കം: തലയാഴം കൂവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. തലയാഴംകൂവം മനയ്ക്കത്തറയിൽ ബാബുവിനെയാണ്​ (47) അറസ്​റ്റ് ചെയ്തത്. സൂസനാണ്​ (42)​ കൊല്ലപ്പെട്ടത്​.

കോടതി ബാബുവിനെ റിമാൻഡ്​ ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരപുരുഷ ബന്ധത്തെ ചൊല്ലിയുണ്ടായ കലഹത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

സമീപവാസിയായ ചെത്തുതൊഴിലാളിക്കൊപ്പം ഇവർ കഴിഞ്ഞവർഷം പോയതുമായി ബന്ധപ്പെട്ട വഴക്ക്​ പൊലീസ്​ ഇടപെട്ട് പരിഹരിച്ചിരുന്നു.

കഴിഞ്ഞ ദിവസംം വീണ്ടും വീട്ടിൽ നിന്നുപോയ ഇവർ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ വീണ്ടും വീടുവിട്ടുപോയതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - murdered wife husband remanded
Next Story