Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോറ്റാനിക്കരയിൽ...

ചോറ്റാനിക്കരയിൽ തമിഴ്​നാട്​ സ്വദേശി കുത്തേറ്റ്​ മരിച്ചു

text_fields
bookmark_border
ചോറ്റാനിക്കരയിൽ തമിഴ്​നാട്​ സ്വദേശി കുത്തേറ്റ്​ മരിച്ചു
cancel
camera_alt?????????
ചോ​റ്റാ​നി​ക്ക​ര: ക​ന്യാ​കു​മാ​രി വി​ള​വ​ൻ​കാ​ട് മ​ല​യ​ടി മ​ന്ന​ട​ത്ത് ദി​വാ​ക​ര​​െൻറ മ​ക​ൻ ദി​നേ​ശ​നാ​ണ് ​ (32) കൊ​ല്ല​പ്പെ​ട്ട​ത്. വെ​ണ്ണി​ക്കു​ളം ജെ.​ബി.​എ​സി​നു സ​മീ​പം ആ​റു​വ​ർ​ഷ​മാ​യി താ​മ​സി​ച്ചു​വ​രു​ന്ന ക​ൽ​പ​ണി​ക്കാ​ര​നാ​ണി​ദ്ദേ​ഹം. വ്യാ​ഴാ​ഴ്ച അ​ർ​ധ രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ട​തു​തു​ട​ക്ക്​ മാ​ര​ക​മാ​യി കു​ത്തേ​റ്റ ദി​നേ​ശ​​െൻറ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. ഈ ​സ​മ​യം ചോ​ര വാ​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പൊ​ലീ​സെ​ത്തി തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ഇ​യാ​ളു​മാ​യി വ​ഴ​ക്ക​ടി​ച്ച മൂ​ന്നം​ഗ സം​ഘ​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. നേ​ര​ത്തേ​യു​ണ്ടാ​യ വ​ഴ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചി​രു​ന്നു. രാ​ത്രി വീ​ണ്ടും എ​ത്തി വ​രാ​ന്ത​യി​ൽ​െ​വ​ച്ച് കു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. ഡി​വൈ.​എ​സ്.​പി ഷാ​ജു ജോ​സ​ഫ്, പി​റ​വം സി.​ഐ ജ​യ​ൻ, എ​സ്.​ഐ എ​സ്. പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സ്​​റ്റ്​േ​മാ​ർ​ട്ട ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - murder
Next Story