പന്തീരാങ്കാവിലെ യുവാവിെൻറ മരണം കൊലപാതകമെന്ന്; രാത്രി കരച്ചിലും ബഹളവും കേട്ടിരുന്നുവെന്ന്
text_fieldsപന്തീരാങ്കാവ്: പന്തീരാങ്കാവ് ജ്യോതി സ്റ്റോപ്പിന് സമീപം വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയ എടക്കണ്ടി മോഹനൻ-ഗീത ദമ്പതികളുടെ മകൻ തിരുനെല്ലിപറമ്പ് വിപിൻ (34) കൊല ചെയ്യപ്പെട്ടതാണെന്ന സംശയം ബലപ്പെടുന്നു. പൊലീസ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച സംസ്കരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാേലാടെയാണ് വിപിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വീട്ടിൽനിന്ന് ബഹളവും വെള്ളിയാഴ്ച പുലർച്ചയോടെ കരച്ചിലും കേട്ടിരുന്നു.
വെള്ളിയാഴ്ച വൈകിയും യുവാവിനെ പുറത്തു കാണാത്തതിനെ തുടർന്ന് െറസിഡൻസ് ഭാരവാഹികൾ പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.
മരണം മർദനം മൂലമാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായാണ് വിവരം. യുവാവ് മരിച്ച് കിടക്കുന്നതിന് സമീപത്ത് പട്ടിക കഷണവും രക്തത്തിെൻറ പാടും കണ്ടെത്തിയിരുന്നു. സംശയിക്കുന്ന ചിലരെ പൊലീസ് വെള്ളിയാഴ്ചതന്നെ ചോദ്യം ചെയ്ത് വിട്ടിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികളുണ്ടാവും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

