ഉളിയക്കോവിലിനെ നടുക്കി കൊലപാതകം
text_fieldsഉളിയക്കോവിലിൽ അയൽവാസിയുടെ കുത്തേറ്റ് യുവതി മരിച്ച സ്ഥലത്ത് പൊലീസ് കാവൽനിൽക്കുന്നു
കൊല്ലം: രാത്രിയിലുണ്ടായ കത്തിക്കുത്തിൽ പെൺകുട്ടി മരിച്ചത് ഉളിയക്കോവിലിനെ നടുക്കി. വ്യാഴാഴ്ച രാത്രിയിൽ അയൽവാസികൾ തമ്മിലുണ്ടായ വാക്തർക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. വീടിനുമുന്നിലൂടെ മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് നാളുകളായുണ്ടായ തർക്കമാണ് അഭിരാമിയെന്ന പെൺകുട്ടിയുടെ ജീവനെടുത്തത്.
മുഖ്യപ്രതി ഉമേഷ്ബാബുവിെൻറ വീട്ടിൽ നിന്ന് മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികൾ ഇൗസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിെൻറ സാന്നിധ്യത്തിൽ മധ്യസ്ഥചർച്ചയും നടന്നിരുന്നു.
ഉളിയക്കോവിൽ പഴയത്ത് ജങ്ഷന് സമീപം ഫാമിലി നഗറിൽ രണ്ട് സെൻറ് സ്ഥലത്താണ് ഉമേഷ് ബാബുവും ഭാര്യയും മകളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇവരുടെ വീടിെൻറ മേൽക്കൂര, കുളിമുറി, അടുക്കള എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളം മതിലിെൻറ വശം പൊട്ടിച്ച് പിൻവശത്തെ ഇടവഴിയിലേക്കായിരുന്നു ഒഴുക്കിയിരുന്നത്.
പരിസരവാസികൾ ഉമേഷ് ബാബുവിനെതിരെ പൊലീസിലും കോർപറേഷനിലും പരാതി നൽകി. കോർപറേഷൻ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ടെറസിൽ നിന്ന് മഴവെള്ളമല്ലാതെ മറ്റ് മാലിന്യങ്ങൾ ഒഴുക്കരുതെന്ന് താക്കീത് ചെയ്തിരുന്നു.
വ്യാഴാഴ്ച രണ്ട് യുവാക്കൾ ലീനയുടെ വീട്ടിലെത്തി പ്രശ്നത്തെപ്പറ്റി സംസാരിച്ചു. പൊലീസ് സാന്നിധ്യത്തിൽ പ്രശ്നം പരിഹരിച്ചതായി ലീന ഇവരെ അറിയിച്ചു. തുടർന്നാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവമുണ്ടായത്. അയൽവീട്ടിലേക്ക് പോയ ലീനയുടെ ദൃശ്യം ഉമേഷ്ബാബുവിെൻറ ഭാര്യയും മകളും മൊബൈലിൽ പകർത്തിയതാണ് വാക്തർക്കത്തിലും കത്തിക്കുത്തിലും കലാശിച്ചത്.
ലീനയുടെ വീട്ടിലെയും അയൽപക്കത്തെയും സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കത്തിക്കുത്തിെൻറ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

