Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴുവയസ്സുകാര​ന്‍റെ...

ഏഴുവയസ്സുകാര​ന്‍റെ കൊലപാതകം: ദൃക്​​സാക്ഷിയായ കുട്ടിയെ സ്വാധീനിക്കാൻ ശ്രമമെന്ന്​

text_fields
bookmark_border
ഏഴുവയസ്സുകാര​ന്‍റെ കൊലപാതകം: ദൃക്​​സാക്ഷിയായ കുട്ടിയെ സ്വാധീനിക്കാൻ ശ്രമമെന്ന്​
cancel
തിരുവനന്തപുരം: തൊടുപുഴയിൽ ഏഴുവയസ്സുകാരനെ മാതാവി​​െൻറ സുഹൃത്ത്​ ക്രൂരമായി ​കൊലപ്പെടുത്തിയ കേസിലെ ഏക ദൃക്​സാക്ഷിയായ നാലുവയസ്സുകാരനായ സഹോദരനെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി പരാതി. കുട്ടിയെ മാതാവി​​െൻറ ബന്ധുവിന്​ വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെട്ട്​ നിവേദനം സമർപ്പിച്ചു. കുട്ടിയുടെ പിത​ൃമാതാവും റിട്ട. അധ്യാപികയുമായ തിരുവനന്തപുരം കമലേശ്വരം സ്വദേശിയാണ് ഇൗ ആവശ്യം ഉന്നയിച്ച്​ ഇടുക്കി ചൈൽഡ്​ വെൽഫെയർ കമ്മിറ്റി ചെയർമാന്​​ നിവേദനം സമർപ്പിച്ചത്​.

നിലവിൽ തിരുവനന്തപുരത്ത്​ പിതാവി​​െൻറ കുടുംബത്തി​​െൻറ സംരക്ഷണയിൽ കഴിയുന്ന കുട്ടിയെ ഒാണാവധിക്ക്​ അഞ്ച്​ ദിവസത്തേക്ക്​ തങ്ങളുടെ സംരക്ഷണയിൽ വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിച്ച്​ കുട്ടിയുടെ മാതാവി​​െൻറ അമ്മ നടത്തുന്ന നീക്കത്തിനെതിരെയാണ്​ ഇൗ പരാതി. ഒാണാവധി കഴിഞ്ഞാലുടൻ ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസി​​െൻറ വിചാരണ കോടതിയിൽ ആരംഭിക്കാനിരിക്കുകയാണ്​. ഇൗ കേസിൽ കുട്ടിയുടെ മാതാവും പ്രതിയാണ്​. സാക്ഷി​യെയും പ്രതിയെയും ഒരുമിച്ച്​ താമസിപ്പിക്കരുതെന്ന വ്യവസ്ഥയും നിലവിലുണ്ട്​. അതിനാൽ കുട്ടിയെ അഞ്ചുദിവസത്തേക്ക്​ മാതാവി​​െൻറ ബന്ധുവിന്​ കൈമാറുകയാണെങ്കിൽ അത്​ കേസന്വേഷണത്തെയും സാക്ഷിമൊഴി​െയയും ബാധിക്കുമെന്ന്​ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടിയെ സ്വാധീനിച്ച്​ മൊഴിമാറ്റിക്കുന്നതിനുള്ള ശ്രമമാണ്​ ഇതിന്​ പിന്നിലെന്നും പരാതിയിൽ ആരോപിക്കുന്നു.

നാല്​ വയസ്സുകാര​​െൻറ മൊഴി​ കേസിൽ നിർണായകമാണ്​. സഹോദര​ൻ മരിച്ച ആഘാതത്തിൽനിന്നും പ്രതിയിൽനിന്ന്​ ശാരീരികവും മാനസികവുമായി ഏറ്റ പീഡനങ്ങളിൽനിന്നും കുട്ടി പതുക്കെ മോചിതനായിവരുകയാണ്​. നിലവിൽ തലസ്ഥാനത്തെ സ്​കൂളിൽ എൽ.കെ.ജി വിദ്യാർഥിയായ കുട്ടി എസ്​.എ.ടി ആശുപത്രിയിലെ ചൈൽഡ്​ സൈക്യാട്രി വിഭാഗം ഡോക്​ടറുടെ കീഴിൽ ചികിത്സയിലുമാണ്​.
ഇ​േപ്പാൾ വളരെ സന്തോഷവാനായി കാണപ്പെടുന്ന കുട്ടിയെ കൊണ്ടുപോയി വീണ്ടും അപകടത്തിൽ​െപടുത്താനുള്ള നീക്കമാണ്​ ഇതിന്​ പിന്നിലെന്നും പരാതിയിൽ ആരോപിക്കുന്നു. തിരുവനന്തപുരം കുടുംബകോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇനിയൊരു വിധി​ ഉണ്ടാകുന്നതുവരെ കുട്ടിയുടെ സംരക്ഷണം തങ്ങളോട്​ തുടരാൻ ഉത്തരവ്​ നൽകിയിട്ടുണ്ട്​. എന്നാൽ ചൈൽഡ്​ വെൽഫെയർ കമ്മിറ്റി ഇതംഗീകരിക്കാൻ തയാറാകുന്നില്ലെന്നും കുട്ടിയെ ഒരു കാരണവശാലും വിട്ടുകൊടുക്കരുതെന്നും പിതൃമാതാവ്​ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thodupuzhakerala newsmalayalam news
News Summary - murder of seven year old boy thodupuzha-kerala news
Next Story