ആർ.എസ്.എസ് പ്രവർത്തകെൻറ കൊലപാതകം: അഞ്ചുപേർ കൂടി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ശ്രീകാര്യം കല്ലമ്പളളിയില്‍ ആര്.എസ്.എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചുപേരെ കൂടി പൊലീസ് അറസ്റ്റ്ചെയ്തു.
ശ്രീകാര്യം കരുമ്പുക്കോണം സ്വദേശികളായ വിപിന്‍, സിബി, തോന്നയ്ക്കല്‍ സ്വദേശികളായ മോനി, രതീഷ്, കള്ളിക്കാട് സ്വദേശി വിഷ്ണു മോഹന്‍ എന്നിവരുടെ അറസ്റ്റാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
ഇതോടെ സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 12 ആയി. കഴിഞ്ഞ ദിവസം മുഖ്യപ്രതി മണിക്കുട്ടനടക്കം ഏഴ് പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. ഇതിൽ വിഷ്ണു മോഹനെ പ്രതികൾക്ക് ഒളിവിൽ പാർക്കാൻ സഹായം നൽകിയതിനാണ് അറസ്റ്റ് ചെയ്തത്.
ബാക്കിയുള്ളവരെല്ലാം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും പൊലീസ് പറയുന്നു. രാജേഷിെൻറ (34) കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
പനച്ചംകുന്ന് കോളനിയിൽ ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിെൻറ തുടർച്ചയായിരുന്നു കൊലപാതകം. അതേസമയം പിടിയിലായ 12 പേർക്ക് പുറമെ പുറത്ത് നിന്നുള്ള ആർക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പ്രതികൾ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ രേഖകൾ ഇതിനായി പൊലീസ് പരിശോധിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
