Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിജേഷിന്റെ കൊലപാതകം; മൂന്നാം പ്രതി അറസ്റ്റിൽ

text_fields
bookmark_border
പ്രിജേഷിന്റെ കൊലപാതകം; മൂന്നാം പ്രതി അറസ്റ്റിൽ
cancel

തൃക്കരിപ്പൂർ: വയലോടിയിലെ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗത്ത് തൃക്കരിപ്പൂർ പൊറോപ്പാട് സ്വദേശി എം. ടി.പി.മുഹമ്മദ് സഫ്‌വാനെ(24) പൊലിസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയാണ് സഫ്‌വാൻ. ഇയാൾക്ക് കൊലയിൽ നേരിട്ട് ബന്ധമുള്ളതായി പൊലിസ് കരുതുന്നു. ഇതിനകം തിരിച്ചറിഞ്ഞ മൂന്നുപ്രതികൾ കൂടി കേസിലുണ്ട്.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെയും ചന്തേര ഇൻസ്‌പെക്ടർ പി. നാരായണന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുളിമുറിയിൽ നിന്ന് ഒളികാമറ ദൃശ്യങ്ങൾ പകർത്തുന്നത് കൈയോടെ പിടികൂടിയതാണ് പിന്നീട് വായലോടിയിലെ പ്രിജേഷിന്റെ കൊലയിൽ കലാശിച്ചത്. കൊല്ലപ്പെട്ട യുവാവിന്റെ ഫോണിൽ നിന്ന് കുളിമുറി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് സ്ഥിരീകരണം നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മർണാടിയൻ പ്രജേഷിനെ വയലോടിയിൽ വീടിനരികെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമെന്ന് കണ്ടെത്തിയ പൊലിസ് ഒ.ടി.മുഹമ്മദ് ഷഹബാസ് (22), പി.കെ.മുഹമ്മദ് റഹ്നാസ് (23) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികളുടെ എണ്ണം ആറായി. ഇനി മൂന്നുപേരെ പിടികിട്ടാനുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - murder of Prijesh; The third accused was arrested
Next Story