Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിന്റെ വധം;...

യുവാവിന്റെ വധം; ഇരുവഴിഞ്ഞിപ്പുഴയിൽനിന്ന് തൊണ്ടിമുതലുകൾ വീണ്ടെടുത്തു

text_fields
bookmark_border
കോടഞ്ചേരി നിധിൻ വധക്കേസിലെ തൊണ്ടിമുതലിനായി അഗ്നിരക്ഷാസേന ഇരുവഴിഞ്ഞിപ്പുഴയിൽ തിരച്ചിൽ നടത്തുന്നു
cancel
camera_alt

കോടഞ്ചേരി നിധിൻ വധക്കേസിലെ തൊണ്ടിമുതലിനായി അഗ്നിരക്ഷാസേന ഇരുവഴിഞ്ഞിപ്പുഴയിൽ തിരച്ചിൽ നടത്തുന്നു

തി​രു​വ​മ്പാ​ടി: കോ​ട​ഞ്ചേ​രി നി​ധി​ൻ ത​ങ്ക​ച്ച​ൻ വ​ധ​ക്കേ​സി​ലെ തെ​ളി​വി​നാ​ധാ​ര​മാ​യ തൊ​ണ്ടി​മു​ത​ലു​ക​ൾ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന മു​ങ്ങി​യെ​ടു​ത്തു. തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ൾ ത​മ്പ​ല​മ​ണ്ണ പാ​ല​ത്തി​നു മു​ക​ളി​ൽ​നി​ന്ന് പു​ഴ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ വ​സ്തു​ക്ക​ളാ​ണ് വീ​ണ്ടെ​ടു​ത്ത​ത്. കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച നി​ധി​ൻ ത​ങ്ക​ച്ച​ന്റെ​ ബെ​ൽ​റ്റും ഫോ​ണും അ​ഗ​സ്ത്യ​ൻ​മു​ഴി പാ​ല​ത്തി​നു സ​മീ​പ​ത്തെ പു​ഴ​യി​ൽ​നി​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന സ്കൂ​ബാ ടീ​മാ​ണ് വ​സ്തു​ക്ക​ൾ മു​ങ്ങി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ജോ​ടി ചെ​രി​പ്പും ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന കോ​ട​ഞ്ചേ​രി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ൺ​കു​മാ​റി​ന്റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം മു​ക്കം അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ ഗ്രേ​ഡ് അ​സി. ഫ​യ​ർ ഓ​ഫി​സ​ർ അ​ബ്ദു​ൽ ഷു​ക്കൂ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന സം​ഘ​മാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ പി. ​അ​ഭി​ലാ​ഷ്, ആ​ർ.​വി. അ​ഖി​ൽ, കെ. ​അ​ഭി​നേ​ഷ്, ചാ​ക്കോ ജോ​സ​ഫ് എ​ന്നി​വ​ർ ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ടു​വ​രെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് തൊ​ണ്ടി​മു​ത​ലു​ക​ൾ കി​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IruvazhinjipuzhaMurder Case
News Summary - murder of man- iruvazhinjippuzha
Next Story