മഹിള മോർച്ച നേതാവിന്റെ കൊലപാതകം: മകനെ വീട്ടിലെത്തിച്ച് തെളിവെടുത്തു
text_fieldsകേളകം(കണ്ണൂർ): മഹിള മോർച്ച ജില്ലാ നേതാവ് താന്നിക്കുന്നിലെ ഗീതമ്മ(50) കൊല്ലപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന മകൻ ക്രിസ്റ്റി(25)യെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
പേരാവൂർ ഡിവൈഎസ്‌പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്‌ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഇന്ന് വൈകീട്ട് മൂന്നരയോടെ കൊണ്ടുവന്നത്. കൊലപാതകം നടന്ന കൊളക്കാട്ടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
കേളകത്ത് മൊണാലിസ ബ്യൂട്ടി പാർലർ നടത്തുന്ന താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മയെ ഏപ്രിൽ 24ന് രാത്രിയാണ് മകൻ ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കേളകത്തും താന്നിക്കുന്നിലും മൊണാലിസ ബ്യൂട്ടി പാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തുകയാണ് ഗീതമ്മ. ബംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി ലഹരിമരുന്നിന് അടിമയായിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. അമ്മയുമായി വാക്കുതർക്കത്തിലേർപ്പെട്ട ശേഷം കിടപ്പുമുറിയിൽവെച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവ സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. ക്രിസ്റ്റിയെക്കൂടാതെ ഗീതമ്മയ്ക്ക് ഒരു മകൾ കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

