ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച സംഭവം: അന്വേഷണം ഊർജിതം
text_fieldsഅജയൻപിള്ള
അഞ്ചൽ: വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറുടെ കൊലപാതകികളെ പിടികൂടുന്നതിനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് ആയൂർ-അഞ്ചൽ പാതയിൽ പെരുങ്ങള്ളൂർ കളപ്പില ഭാഗത്ത് ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കേരളപുരം അരുൺ നിവാസിൽ അജയൻപിള്ളയാണ് (65) കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തിന് പരിസരത്തുള്ള നിരീക്ഷണ കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് നിരീക്ഷണം നടത്തിവരികയാണ്. മോഷണശ്രമമാണോ പൂർവവൈരാഗ്യമാണോ കൃത്യത്തിന് പിന്നിലെന്നുള്ള അന്വേഷണവും നടക്കുന്നു.
സംഭവദിവസത്തിന് ഏതാനും നാൾ മുമ്പ് ചടയമംഗലം പൊലീസ് പരിധിയിലെ തെരുവുവിളക്കുകളിൽനിന്ന് ബാറ്ററി മോഷ്ടിച്ച് തെരുവുവിളക്കുകളുടെ പ്രകാശം കെടുത്തിയിരുന്നു.ഈ രണ്ട് സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നുള്ള കാര്യവും അന്വേഷണവിധേയമാണ്.
നിരീക്ഷണകാമറ പരിശോധിച്ചപ്പോൾ സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നുണ്ട്. മോഷണക്കേസിന് പിടിയിലായവർ, മദ്യം- മയക്കുമരുന്ന് കച്ചവട ബന്ധമുള്ളവർ മുതലായവരെല്ലാം നിരീക്ഷണത്തിലാണ്.ഏതാനും ദിവസത്തിനകം പ്രതികൾ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

