അഞ്ചു വയസ്സുകാരിയുടെ കൊലപാതകം മാതാവിൻെറ അന്ധവിശ്വാസത്താലെന്ന് സംശയം
text_fieldsകോഴിക്കോട്: പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ അഞ്ചുവയസ്സുകാരി ആയിഷ റെന കൊല്ലപ്പെട്ടത് ഉമ്മയുടെ അന്ധവിശ്വാസത്തെ തുടര്‍ന്നെന്ന സംശയത്തിൽ പൊലീസ്. കുട്ടി കഴിച്ച മാങ്ങയില്‍ ജിന്ന് ഉണ്ടെന്ന വിശ്വാസത്താല്‍ മാതാവ് സമീറ തുണികൊണ്ട് കുട്ടിയുടെ വായ അമര്‍ത്തിപ്പിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
സമീറ നാലുതവണ കോഹിനൂരിനടുത്തുള്ള ഒരു 'ഉസ്താദി'െൻറ അടുത്തെത്തിയിരുന്നതായും ചില കാര്യങ്ങൾ നടക്കാൻ അദ്ദേഹം മന്ത്രിച്ച് നൽകിയ വെള്ളം പതിവായി കുടിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടർന്ന് സമീറ നിലവിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണുള്ളത്. ഇവർക്ക് മനോരോഗമുള്ളതായി ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് കേസിെൻറ അന്വേഷണ ചുമതലയുള്ള പന്നിയങ്കര പൊലീസ് ഇൻസ്പെക്ടർ റജീന കെ. ജോസ് പറയുന്നത്. ഈ ഒരാവശ്യത്തിന് ഇവർ നേരത്തെ ചികിത്സ തേടിയതായി കണ്ടെത്താനായിട്ടില്ല. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെ തുടർനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സമീറക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറില്‍ നിന്നും കുട്ടി കൊല്ലപ്പെട്ട സമയം സമീറക്കൊപ്പം വീട്ടിലുണ്ടായിരുന്ന മാതാവ് സുബൈദ എന്നിവരിൽ നിന്നടക്കം ഉടൻ പൊലീസ് മൊഴിയെടുക്കും. ബുധനാഴ്ചയാണ് പയ്യാനക്കല്‍ ചാമുണ്ഡി വളപ്പില്‍ നവാസ്-സമീറ ദമ്പതികളുടെ മകള്‍ ആയിഷ റെന മരിച്ചത്.
വീട്ടില്‍ നിന്ന് ബഹളം കേെട്ടത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

