കടത്തിണ്ണയിൽ കിടന്ന വയോധികെൻറ കൊലപാതകം: പ്രതി അറസ്റ്റില്‍
text_fieldsനൗഷാദ്
വർക്കല: വര്‍ക്കല മിഷന്‍ ആശുപത്രിക്ക് പിറകിലെ റെയില്‍വേ മേല്‍പാലത്തിനു സമീപം പൂട്ടിയിട്ടിരുന്ന മില്ലിെൻറ തിണ്ണയിൽ കിടന്ന വയോധികെൻറ മരണം കൊലപാതകമെന്ന് തെളിഞ്ഞു.
കേസിൽ പുളിമാത്ത് വില്ലേജില്‍ പൊരുന്തമണ്‍ വള്ളംപെട്ടിക്കോണം തോട്ടിങ്കര വീട്ടില്‍ നൗഷാദ് (46) അറസ്റ്റിലായി. ആഗസ്റ്റ് 11നാണ് വര്‍ക്കല ചെറുന്നിയൂര്‍ വില്ലേജില്‍ വെന്നിക്കോട് ദേശത്ത് വട്ടവിള പണയില്‍ വീട്ടില്‍ ബാഹുലേയനെ (69) മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹോദരൻ മരിച്ചതിനെത്തുടര്‍ന്ന്‍ വീടുവിട്ടിറങ്ങിയ ബാഹുലേയന്‍ കടത്തിണ്ണയിലും മറ്റുമാണ് ഉറങ്ങിയിരുന്നത്. ആഗസ്റ്റ് എട്ടിന് ബാഹുലേയന്‍ മില്ലിെൻറ വരാന്തയില്‍ കിടന്നുറങ്ങാന്‍ ചെന്നപ്പോള്‍ അവിടെ താമസിച്ചുവന്ന നൗഷാദുമായി പരിചയത്തിലായി.
ബാഹുലേയെൻറ കൈവശം മൊബൈല്‍ ഫോണും 750 രൂപയുമുണ്ടായിരുന്നു. ഇത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മർദനമേറ്റ് ബോധരഹിതനായത്. പിന്നീട്, നൗഷാദ് കടന്നുകളഞ്ഞു.
തമിഴ്നാട്ടിലേക്ക് കടന്ന പ്രതി അടുത്തിടെ മടങ്ങിയെത്തി ആറ്റിങ്ങലിലുള്ള പാറ ക്വാറിയില്‍ ജോലിനോക്കി വരുകയായിരുന്നു.
ആറ്റിങ്ങല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.വൈ സുരേഷിെൻറ നേതൃത്വത്തില്‍ വര്‍ക്കല പൊലീസ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ അജിത്ത് കുമാര്‍.പി, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, എ.എസ്.ഐ രാധാകൃഷ്ണന്‍, എ.എസ്.ഐ ഷൈന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.