Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേരി നഗരസഭ കൗൺസിലർ...

മഞ്ചേരി നഗരസഭ കൗൺസിലർ വധം; നാല് വർഷത്തെ നിയമ പോരാട്ടം, ഒടുവില്‍ നീതി

text_fields
bookmark_border
മഞ്ചേരി  നഗരസഭ കൗൺസിലർ വധം; നാല് വർഷത്തെ നിയമ പോരാട്ടം, ഒടുവില്‍ നീതി
cancel
camera_alt

ശി​ക്ഷാ​വി​ധി കേ​ള്‍ക്കാ​ൻ കോ​ട​തി​യി​ലെ​ത്തി​യ ജ​ലീ​ലി​ന്റെ മ​ക്ക​ളാ​യ ഷാ​നി​ലും സ​നീ​നും

മഞ്ചേരി: പിതാവിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് കോടതി ശിക്ഷ വിധിക്കുമ്പോൾ കേട്ടുനിന്ന അബ്ദുൽ ജലീലിന്റെ മക്കളായ സനീനിന്റെയും ഷാനിലിന്റെയും കണ്ണുനിറഞ്ഞു. ‘ഞങ്ങൾക്ക് പോകാനുള്ളത് പോയില്ലേ, എന്ത് ശിക്ഷ ലഭിച്ചിട്ടെന്താ..’ കഴിഞ്ഞ നാലുവർഷം ഉപ്പയുടെ ഓർമകളുമായി ജീവിച്ച ഇരുവരും ശിക്ഷാവിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

രണ്ടും മൂന്നും പ്രതികളായ മാജിദിനും ഷംസീറിനും അർഹിച്ച ശിക്ഷ ലഭിച്ചെന്ന് ഇരുവരും പറഞ്ഞു. എന്നാൽ, ഒന്നാം പ്രതിയായ ഷുഹൈബിന് ഇരട്ട ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. കൊലപാതകത്തിന് ശേഷം രണ്ടും മൂന്നും പ്രതികൾ ഞങ്ങളെ ശല്യപ്പെടുത്താനോ പ്രശ്നങ്ങൾ ഉണ്ടാക്കാനോ ശ്രമിച്ചിട്ടില്ല. എന്നാൽ, ഒന്നാം പ്രതി വീടിന്റെ സമീപത്തുവന്ന് നിരന്തരം പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചു. പലരെയും ഭീഷണിപ്പെടുത്തി. അവന്റെ പ്രകോപനത്തിൽ ഞങ്ങൾ വീണില്ല. ഞങ്ങൾ എല്ലാം നിയമത്തിന് വിട്ടുകൊടുത്തു. ഷുഹൈബിന് അർഹമായ ശിക്ഷ ലഭിച്ചില്ലെങ്കിൽ അവൻ ഇനിയും പുറത്തിറങ്ങും. ഇതുപോലെ കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്നും സനീനും ഷാനിലും ആശങ്ക പ്രകടിപ്പിച്ചു. പ്രിയനേതാവിന്റെ വിയോഗത്തിൽ തളരാതെ, നീതിക്കായി പോരാടിയ കുടുംബത്തിനും വിധി ആശ്വാസമായി. വിധി പ്രസ്താവിക്കുന്നതറിഞ്ഞ് ജനപ്രതിനിധികളും കുടുംബാംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേരാണ് രാവിലെ മുതൽ കോടതി പരിസരത്ത് തടിച്ചുകൂടിയത്.

ചെ​റി​യ തെ​ളി​വു​ക​ള്‍ പോ​ലും അ​വ​ത​രി​പ്പി​ച്ചു; പ്രോ​സി​ക്യൂ​ഷ​ന് കോ​ട​തി​യു​ടെ അ​ഭി​ന​ന്ദ​നം

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​ടെ കൊ​ല​പാ​ത​ക കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​നെ അ​ഭി​ന​ന്ദി​ച്ച് വി​ചാ​ര​ണ കോ​ട​തി. മ​ഞ്ചേ​രി മൂ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജാ​ണ് വി​ധി​ന്യാ​യ​ത്തി​ല്‍ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രെ അ​ഭി​ന​ന്ദി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​ധാ​ന വി​വ​ര​ങ്ങ​ളും കോ​ട​തി​ക്ക് മു​ന്നി​ൽ കൃ​ത്യ​ത​യോ​ടെ ഹാ​ജ​രാ​ക്കി. ചെ​റി​യ തെ​ളി​വു​ക​ള്‍ പോ​ലും സൂ​ക്ഷ്മ​ത​യോ​ടെ അ​വ​ത​രി​പ്പി​ച്ചു. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റും അ​ഡീ​ഷ​ന​ൽ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ആ​കെ​യു​ള്ള 89 സാ​ക്ഷി​ക​ളി​ല്‍ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്ത​രി​ച്ച 45 പേ​രും പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ല്‍കി. ആ​രും ത​ന്നെ കൂ​റു​മാ​റി​യി​ല്ല. സം​ശ​യ​ത്തി​​ന്റെ ഒ​രു ആ​നു​കൂ​ല്യ​വും പ്ര​തി​ക​ള്‍ക്ക് ന​ല്‍കാ​തെ പ​ര​മാ​വ​ധി ശി​ക്ഷ ത​ന്നെ വാ​ങ്ങി ന​ല്‍കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചു. മൂ​ന്നാം പ്ര​തി​യാ​യ ഷം​സീ​റി​നും ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ല​ഭി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ൻ ന​ന്നാ​യി ഗൃ​ഹ​പാ​ഠം ചെ​യ്തു. മൂ​ന്നാം പ്ര​തി നേ​രി​ട്ട് കു​റ്റ​കൃ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്റെ വാ​ദം. എ​ന്നാ​ല്‍, ഒ​ന്നാം പ്ര​തി​യും മൂ​ന്നാം പ്ര​തി​യും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ള്‍ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കു​റ്റ​കൃ​ത്യം ന​ട​ന്ന ദി​വ​സ​ത്തി​ന് മു​മ്പും ശേ​ഷ​വു​മാ​യി 12 ത​വ​ണ​യാ​ണ് ഇ​രു​വ​രും ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​തെ​ന്ന് രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രോ​സി​ക്യൂ​ഷ​ൻ തെ​ളി​യി​ച്ചു.

സം​ഭ​വ​ശേ​ഷം ഒ​ന്നാം പ്ര​തി ട്രെ​യി​ൻ ക​യ​റി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ന്ന​ത് വ​രെ ഇ​രു​വ​രും ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട കൗ​ൺ​സി​ല​ർ കു​ട്ടി​പ്പാ​റ​യി​ലു​ണ്ടെ​ന്ന വി​വ​രം കൈ​മാ​റി​യ​തും മൂ​ന്നാം പ്ര​തി​യാ​യി​രു​ന്നെ​ന്നും ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രോ​സി​ക്യൂ​ഷ​ൻ തെ​ളി​യി​ച്ചു. ഇ​താ​ണ് മൂ​ന്നാം പ്ര​തി​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വ് ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​വി. സാ​ബു, അ​ഡീ​ഷ​ന​ൽ സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി.​കെ. ഷ​രീ​ഫ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

ശി​ക്ഷ​യി​ല്‍ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​ക​ള്‍

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യി​രു​ന്ന ത​ലാ​പ്പി​ല്‍ അ​ബ്ദു​ല്‍ ജ​ലീ​ല്‍ എ​ന്ന കു​ഞ്ഞാ​ക്ക​യെ (57) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷ​യി​ൽ ഇ​ള​വു​തേ​ടി പ്ര​തി​ക​ൾ. ഷു​ഹൈ​ബ്, അ​ബ്ദു​ല്‍ മാ​ജി​ദ്, ഷം​സീ​ർ എ​ന്നി​വ​ർ ശി​ക്ഷ വി​ധി​ക്കു​ന്ന​തി​നു​മു​മ്പ് കു​ടും​ബ​ത്തി​ന്റെ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ കോ​ട​തി​യെ അ​റി​യി​ച്ചാ​ണ് ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​ത്.

പ്ര​തി​ക​ള്‍ മൂ​വ​രും കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ൾ ത​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ക​ഠി​ന​ശി​ക്ഷ കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​മെ​ന്നും മൂ​വ​രും കോ​ട​തി​യെ അ​റി​യി​ച്ചു. പി​താ​വ് മ​രി​ച്ച​തി​നാ​ൽ ഉ​മ്മ​യും സ​ഹോ​ദ​ര​നും മാ​ത്ര​മാ​ണ് കു​ടും​ബ​ത്തി​ലു​ള്ള​തെ​ന്നും ഡ്രൈ​വ​റാ​യ താ​നാ​ണ് അ​വ​രു​ടെ ഏ​ക ആ​ശ്ര​യ​മെ​ന്നും ഷു​ഹൈ​ബ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു. പ്ല​സ് ടു ​വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്നും സ്വ​ന്ത​മാ​യി സ്വ​ത്തി​ല്ലെ​ന്നും ഒ​രു അ​ടി​പി​ടി​ക്കേ​സ് നി​ല​വി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മാ​താ​പി​താ​ക്ക​ൾ​ക്കും ഭാ​ര്യ​ക്കും ര​ണ്ട​ര വ​യ​സ്സും ഒ​മ്പ​ത് മാ​സം പ്രാ​യ​വു​മു​ള്ള ര​ണ്ട് മ​ക്ക​ൾ​ക്കു​മു​ള്ള ഏ​ക ആ​ശ്ര​യം താ​നാ​ണെ​ന്ന് ര​ണ്ടാം​പ്ര​തി മാ​ജി​ദ് കോ​ട​തി​യെ അ​റി​യി​ച്ചു. ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്താ​ണ് കു​ടും​ബം പു​ല​ർ​ത്തു​ന്ന​തെ​ന്നും ഭാ​ര്യ​ക്ക് ജോ​ലി​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. പ്ല​സ് ടു ​പാ​സാ​യി​ട്ടി​ല്ലെ​ന്നും സ്വ​ന്ത​മാ​യി സ്വ​ത്തി​ല്ലെ​ന്നും മ​റ്റ് കേ​സു​ക​ളൊ​ന്നു​മി​ല്ലെ​ന്നും മാ​ജി​ദ് പ​റ​ഞ്ഞു.

ഉ​മ്മ​യും ഭാ​ര്യ​യും നാ​ല് ചെ​റി​യ മ​ക്ക​ളും ത​ന്നെ ആ​ശ്ര​യി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് ഷം​സീ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഡ്രൈ​വ​റാ​യ താ​ൻ ഒ​മ്പ​താം ക്ലാ​സ് വ​രെ​യാ​ണ് പ​ഠി​ച്ച​തെ​ന്നും സ്വ​ന്ത​മാ​യി സ്വ​ത്തി​ല്ലെ​ന്നും അ​റി​യി​ച്ചു. മു​മ്പ് ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് തെ​റ്റാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഷം​സീ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manjeri Municipal Councilabdul Jaleel Murder caseKeralaMalappuram
News Summary - Murder of a municipal councilor; Four years of legal battle, finally justice
Next Story