പാലക്കാട്ടെ പ്രാദേശിക നേതാവിന്റെ കൊലപാതകം: ഹർത്താൽ പ്രഖ്യാപിച്ച് സി.പി.എം
text_fieldsപാലക്കാട്: പാലക്കാട് പ്രാദേശിക നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹർത്താൽ പ്രഖ്യാപിച്ച് സി.പി.എം. മരുതറോഡ് പഞ്ചായത്തിൽ രാവിലെ ആറ് മണി മുതലാണ് ഹർത്താൽ. മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ കൊട്ടിക്കാട് വീടിനു സമീപത്ത് വെച്ച് കൊല്ലപ്പെട്ടത്. അക്രമികൾ ഷാജഹാനെ വടിവാളിന് വെട്ടുകയായിരുന്നു.
കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്സാണെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് ആർ.എസ്.എസ്സും സി.പി.എമ്മും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് കൊലപാതകം.
ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിനു പിന്നിൽ ആരാണെന്ന കാര്യത്തിൽ പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

