യുവാവിെൻറ മരണം; ജിന്ന് ചികിത്സാ കേന്ദ്രത്തിലെ പീഡനം കാരണമെന്ന്
text_fieldsകോഴിക്കോട്: ജിന്ന് ചികിത്സാകേന്ദ്രത്തിൽ രോഗം മൂർഛിച്ച് യുവാവ് മരിക്കാനിടയായ ത് വാർത്തയായതോടെ ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം ശക് തം. കേരളത്തിലെ മുജാഹിദ് വിഭാഗത്തിൽനിന്ന് പല ഘട്ടങ്ങളിലായി വിട്ടുപോയ തീവ്രചി ന്താഗതിക്കാരാണ് പലയിടത്തും ഇത്തരം കേന്ദ്രങ്ങൾ നടത്തിവരുന്നത്. മഞ്ചേരി ചെരണിയി ൽ പട്ടർകുളം സ്വദേശികളായ സഹോദരങ്ങൾ നടത്തുന്ന മന്ത്രവാദ കേന്ദ്രത്തിലെ െകാടിയ പീഡനംമൂലം രോഗം മൂർഛിച്ച് കരുളായി സ്വദേശി ഫിറോസ് (38) ദിവസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. മരിക്കുന്നതിന് രണ്ടുനാൾ മുമ്പ് ഫിറോസ് തെൻറ സുഹൃത്തിനയച്ച വാട്സ്ആപ് സന്ദേശത്തിൽനിന്നാണ് ഇൗ കേന്ദ്രത്തിൽ നടക്കുന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് പുറത്തറിഞ്ഞത്.
സൗദിയിലായിരുന്ന ഫിറോസ് കരൾരോഗത്തെ തുടർന്ന് ചികിത്സക്കാണ് നാട്ടിലെത്തിയത്. ആയുർവേദ ചികിത്സ നടത്തി ആരോഗ്യനില മെച്ചപ്പെട്ടുവരുകയായിരുന്നു. അതിനിടെ, ജിന്ന് ചികിത്സകൻ ബന്ധുക്കളെ സ്വാധീനിച്ച് ഫിറോസിനെ കേന്ദ്രത്തിലെത്തിക്കുകയായിരുന്നെന്നാണ് പറയുന്നത്. കരൾ രോഗമല്ല വയറ്റിൽ ഗണപതി കയറിയതാണെന്നും അതിനെ ഇല്ലാതാക്കിയാലേ രോഗം മാറുകയുള്ളൂവെന്നും പറഞ്ഞാണ് ഇൗ കേന്ദ്രത്തിൽ കിടത്തിയത്. മരുന്നോ ശരിയായ രീതിയിൽ ഭക്ഷണമോ നൽകാതെ 26 ദിവസം ശാരീരികമായി പീഡിപ്പിച്ചു. കഫക്കെട്ട് കൂടി അവശനിലയിലായി മരുന്നിന് യാചിച്ചപ്പോൾ വിശ്വാസത്തെ ബാധിക്കുന്നതിനാൽ തരില്ലെന്നായിരുന്നു സിദ്ധെൻറ മറുപടി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബലം പ്രയോഗിച്ച് പിടികൂടി മുറിയിലിട്ടു. തെൻറ പേര് ഫിറോസ് എന്നാണെങ്കിലും ശെയ്ത്താൻ എന്നാണ് ഇവിടെ വിളിച്ചിരുന്നതെന്നും യുവാവ് ശബ്ദസന്ദേശത്തിൽ കരഞ്ഞുകൊണ്ട് പറയുന്നു. 10,000 രൂപയാണ് ഒരു ദിവസത്തെ ചികിത്സക്ക് ഇൗടാക്കിയിരുന്നത്. രോഗം മൂർഛിച്ച് ഗുരുതരാവസ്ഥയിലായതോടെ വീട്ടിലേക്ക് തിരിച്ചയച്ചു. ചികിത്സാകേന്ദ്രത്തിലെ പീഡനം മൂലം ശരീരം തളർന്നാണ് വീട്ടിെലത്തിയതെന്നും സന്ദേശത്തിലുണ്ട്.
മുജാഹിദ് വിഭാഗത്തിൽനിന്ന് പല ഘട്ടങ്ങളിലായി പുറത്തുപോയ നേതാക്കളാണ് ജിന്ന് ബാധയും ചികിത്സയുമായി രംഗത്തുവന്നത്. മുജാഹിദ് സംഘടനയിലെ പ്രബല മൂന്നു വിഭാഗങ്ങളും (കെ.എൻ.എം, മർകസുദ്ദഅ്വ, വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ) ഇതിനെ അനുകൂലിക്കുന്നില്ലെങ്കിലും ജിന്ന് ചികിത്സാ കേന്ദ്രങ്ങൾ പല സ്ഥലങ്ങളിലും സജീവമാണ്.
കുടുംബം പരാതി നൽകി
കരുളായി(മലപ്പുറം): കരൾ രോഗത്തെ തുടർന്ന് മരിച്ച കൊളപ്പറ്റ ഫിറോസ് ജിന്ന് ചികിത്സ മൂലം മരിച്ചതാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പിതാവ് കെ.പി അമീറലി പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകി. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കരൾ രോഗം ബാധിച്ച ഫിറോസ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ആശ്വാസമായപ്പോൾ ജിദ്ദയിലേക്ക് പോവുകയും രോഗം മൂർച്ചിച്ചതിനെ തുടർന്ന് ജിദ്ദയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.
മൂന്നു മാസം മുമ്പാണ് തിരിച്ചു വന്നത്. നാട്ടിൽ വീണ്ടും ചികിത്സ തേടിയെങ്കിലും അത്യാസന്ന ഘട്ടത്തിലായപ്പോഴാണ് മഞ്ചേരിയിലെ ചെരണിയിൽ പ്രാർഥന ചികിത്സ തേടിയത്. എറണാകുളത്തെ ആയുർവേദ ആശുപത്രിയിലും പോയിരുന്നു. എറണാകുളത്തെ ചികിത്സക്കിടെ മകെൻറ സുഹൃത്തെന്ന പേരിൽ മുറിയിലെത്തിയ നിലമ്പൂർ വല്ലപ്പുഴ സ്വദേശി സുനിൽ എന്നയാൾ ആശുപത്രിയിൽ വന്ന് എല്ലാവരെയും പുറത്താക്കി പ്രാർഥിക്കുകയാണെന്ന് പറഞ്ഞ് വാതിലടച്ചിരുന്നു. വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന വോയ്സ് ക്ലിപ്പിന് പിന്നിൽ ഇയാളാണെന്ന് സംശയിക്കുന്നുണ്ട്. മന്ത്രവാദത്തിെൻറ ഇര എന്നു പറഞ്ഞ് തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതി. പേരു വിവരങ്ങളും കൈമാറിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
