റേഡിയോ ജോക്കി കൊലപാതകം: പ്രതികളിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു
text_fieldsകിളിമാനൂർ: റേഡിയോ ജോക്കിയും നാടൻപാട്ട് കലാകാരനുമായ മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷിനെ ദാരുണമായി വെട്ടിക്കൊന്ന കേസിലെ പ്രതികളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി സൂചന. എന്നാൽ, നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തവരാരും കേസിൽ പ്രതികളോ സംഭവത്തിൽ നേരിട്ട് ബന്ധമുള്ളവരോ അെല്ലന്നാണ് അന്വേഷണത്തിന് നേതൃത്വംനൽകുന്ന ആറ്റിങ്ങൽ ഡിവൈ.എസ്.പി സി. അനിൽകുമാർ നൽകുന്ന വിവരം. ഗ്രാമീണമേഖലയെയാകെ ഞെട്ടിച്ച സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പൊലീസ് ഇരുട്ടിൽതപ്പുകയാണെന്ന അരോപണം ശക്തമാണ്.
നാട്ടിൽ ആരുമായും ഒരു അഭിപ്രായഭിന്നതയുമില്ലാത്ത, ഒരു അക്രമസംഭവങ്ങളിലും ഉൾപ്പെട്ടിട്ടില്ലാത്ത തെൻറ മകനെ ആര്, എന്തിന് കൊെന്നന്ന രാജേഷിെൻറ പിതാവ് രാധാകൃഷ്ണക്കുറുപ്പിെൻറ ചോദ്യത്തിന് മറുപടി നൽകാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. പ്രതികൾ ക്വട്ടേഷൻ സംഘമാണെന്നും കൊലക്ക് ശേഷം ഇവർ ഇതരസംസ്ഥാനത്തേക്ക് കടന്നിട്ടുണ്ടാകാമെന്നുമുള്ള സ്ഥിരം മൊഴി തന്നെയാണ് ഈ കേസിലുമുള്ളത്. മാസങ്ങൾക്ക് മുമ്പ് കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളല്ലൂർ മാവേലി ക്ഷേത്രത്തിന് സമീപം റോഡരുകിൽ മധ്യവയസ്കൻ കൊലചെയ്യപ്പെട്ട സംഭവത്തിൽ കൊല്ലപ്പെട്ടതാരെന്നോ കൊല നടത്തിയതാരെന്നോ കണ്ടെത്താൻ ഇനിയും പൊലീസിനായിട്ടില്ല.
രാജേഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് 15ഒാളം പേരെ ഇതിനകം ചോദ്യംചെയ്തു. കൊലപാതകികൾ ഉപയോഗിച്ചിരുന്ന ചുവന്ന സ്വിഫ്റ്റ് കാർ പത്തനംതിട്ടക്ക് സമീപത്തുനിന്ന് കണ്ടെത്തിയെന്നും ഈ കാറിെൻറയും പ്രതികൾ അവിടെനിന്ന് രക്ഷപ്പെട്ട കാറിെൻറയും ഉടമകളെ കസ്റ്റഡിയിലെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. കൊല്ലം, കായംകുളം പ്രദേശം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘമാണ് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
മൂന്നുപേരെ തിരിച്ചറിഞ്ഞതായി പറയുമ്പോഴും ഇവരെക്കുറിച്ചോ കാർ ഉടമകളടക്കമുള്ളവരെക്കുറിച്ചോ ഒരുവിവരവും പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണസംഘത്തിലുള്ള സി.ഐ, എസ്.ഐമാർ ഉൾപ്പെടെയുള്ളവർ ഔദ്യോഗിക ഫോൺ എടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. െറസിഡൻറ്്സ് അസോസിയേഷൻ ഭാരവാഹികൾ അടക്കമുള്ളവർ പ്രാദേശിക സംഭവങ്ങൾ അറിയിക്കാൻ വിളിച്ചാൽപോലും ഉദ്യോഗസ്ഥർ ഫോൺ എടുക്കാത്ത അവസ്ഥയാണത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
