വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കൊല: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
text_fieldsതൃശൂർ: എൻജിനീയറിങ് കോളജ് വിദ്യാർഥിനിയായിരുന്ന ചിയ്യാരം വത്സലായത്തിൽ കൃഷ്ണരാജിെൻറ മകൾ നീതുവിനെ (21) വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കൊലപ്പെടുത്തിയ കേസിൽ വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ വീട്ടില്‍ നിധീഷിന് (27) ജീവപര്യന്തം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് തൃശൂര്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ്കോടതി നവംബർ 18ന് കണ്ടെത്തിയിരുന്നു.
മറ്റ് വകുപ്പുകള്‍ പ്രകാരം ആകെ ഒമ്പത് വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും അടയ്ക്കണമെന്ന് ജഡ്ജി ഡി. അജിത്കുമാര്‍ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് വര്‍ഷം കൂടുതല്‍ തടവനുഭവിക്കണം. പിഴയടച്ചാൽ അഞ്ച് ലക്ഷം രൂപ കേസിലെ ആറാം സാക്ഷിയും നീതുവിെൻറ മുത്തശ്ശിയുമായ വത്സല മേനോന് നല്‍കണം.
അമ്മ മരിക്കുകയും അച്ഛൻ ഉപേക്ഷിക്കുകയും ചെയ്ത നീതുവിനെ വളര്‍ത്തിയത് മുത്തശ്ശിയായിരുന്നു.2019 ഏപ്രില്‍ നാലിന് രാവിലെ 6.45നായിരുന്നു കേസിനാസ്പദമായ സംഭവം.