Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലപാതകത്തി​െൻറ...

കൊലപാതകത്തി​െൻറ ദൃക്‌സാക്ഷിയെ വാർത്താസമ്മേളനത്തിനിടെ കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
കൊലപാതകത്തി​െൻറ ദൃക്‌സാക്ഷിയെ വാർത്താസമ്മേളനത്തിനിടെ കസ്​റ്റഡിയിലെടുത്തു
cancel

കോട്ടയം: കൊലപാതകത്തിന്​ ദൃക്‌സാക്ഷിയാണെന്ന് വെളിപ്പെടുത്തിയാളെ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയമായി പൊലീസ് കസ്​റ്റഡിയിലെടുത്തു. വൈക്കം കല്ലറ മുണ്ടാർകരയിൽ മുല്ലശ്ശേരി എം.കെ സിബിയെയാണ്​ കോട്ടയം പ്രസ്​ ക്ലബ്​ ഹാളിൽ നിന്നും പൊലീസ്​ പിടികൂടിയത്​. 

 വൈക്കം കേന്ദ്രീകരിച്ച് സെക്​സ്​ റാക്കറ്റ്​ സാധാരണക്കാരെ വലയിലാക്കുന്നുവെന്നാരോപിച്ചാണ്​ ഇയാൾ വാർത്താസമ്മേളനം നടത്തിയത്​. ഇതിനിടെയാണ്​ കോയമ്പത്തൂർ നടന്ന കൊലപാതകത്തിന്​ താൻ ദൃക്​സാക്ഷിയാണെന്ന്​ ഇയാൾ വെളിപ്പെടുത്തിയത്​. വാർത്താസമ്മേളനം പൂർത്തിയാക്കി ഹാളിൽ നിന്ന്​ പുറത്തിറങ്ങുന്നതിനി​ടെ സിബിയെ കോട്ടയം സി.​െഎ നിർമൽ ബോസി​​​െൻറ നേതൃത്വത്തിലുള്ള സംഘം കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി സത്യം വെളിപ്പെടുത്തു​മെന്നും ഇയാൾ വ്യക്​തമാക്കിയിരുന്നു. വൈക്കം കേന്ദ്രീകരിച്ച് നടക്കുന്ന മയക്കു മരുന്ന് –സെക്​സ്​ റാക്കറ്റി​​​െൻറ കണ്ണിയായി  പ്രവർത്തിച്ചിരുന്നതായി ഇയാൾ പറഞ്ഞു. ഇവരെ നിയമത്തലിനുമുന്നിൽ ​കൊണ്ടുവരാനാണ്​ കോടതിയിൽ ഹാജരായി സത്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും സാബി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Show Full Article
TAGS:Murder witness police sex racket press meet kottayam kerala news malayalam news 
News Summary - Murder case witness was trapped by police from Press club - Kerala news
Next Story