Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.​െഎയെ വെടിവെച്ച്​...

എസ്​.​െഎയെ വെടിവെച്ച്​ കൊന്ന കേസ്​: സെയ്​ദലിക്കും വ്യക്തമായ പ​െങ്കന്ന്​ അന്വേഷണസംഘം

text_fields
bookmark_border
si-wilson-murder
cancel

തി​രു​വ​ന​ന്ത​പു​രം: ക​ളി​യി​ക്കാ​വി​ള​യി​ൽ എ​സ്.​െ​എ​യെ വെ​ടി​വെ​ച്ച്​ കൊ​ന്ന സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ ച​ന​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ സെ​യ്​​ദ​ലി​ക്ക്​ വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘ ം. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തു​നി​ന്നാ​ണ്​ ത​മി​ഴ്​​നാ​ട്​ ക്യൂ ​ബ്രാ​ഞ്ച്​ ഇ​യാ​ളെ പ ി​ടി​കൂ​ടി​യ​ത്.

കേ​ര​ള​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ഒ​രു​ക്കി​ന​ൽ​കി​യ​ത് സെ​യ്ദ​ലി​യാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​യാ​ൾ ഏ​ർ​പ്പാ​ടാ​ക്കി ന​ൽ​കി​യ വാ​ട​ക​വീ​ട്ടി​ൽ ​െവ​ച്ചാ​ണ് ആ​സൂ​ത്ര​ണം ന​ട​ന്ന​തെ​ന്നും പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ സെ​യ്ദ​ലി ഒ​ളി​വി​ലാ​യി​രു​ന്നു. ക​ളി​യി​ക്കാ​വി​ള സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ വി​തു​ര​യി​ലെ ഭാ​ര്യ​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന്​ ഇ​യാ​ളു​ടെ വീ​ട്ടി​ലും ക​മ്പ്യൂ​ട്ട​ർ സ്​​ഥാ​പ​ന​ത്തി​ലും ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​യാ​ളു​ടെ സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ഹാ​ർ​ഡ്​​ഡി​സ്​​ക്​ ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ളും ക​െ​ണ്ട​ത്തി​യി​രു​ന്നു. കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ കൊ​ല​പാ​ത​കി​ക​ൾ​ക്ക്​ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ താ​മ​സി​ക്കു​ന്ന​തി​നു​ൾ​പ്പെ​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​ത്​ ഇ​യാ​ളാ​ണെ​ന്ന്​ പൊ​ലീ​സ്​ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. മു​ഖ്യ​പ്ര​തി​ക​ളാ​യ തൗ​ഫീ​ഖു​മാ​യും മു​ഹ​മ്മ​ദ് ഷെ​മീ​മു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​െ​ണ്ട​ന്നും പൊ​ലീ​സ്​ പ​റ​യു​ന്നു.

കേ​സ​ന്വേ​ഷ​ണം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) ഏ​റ്റെ​ടു​ത്ത​തി​നാ​ൽ സെ​യ്ദ​ലി​യെ​യും എ​ൻ.​ഐ.​എ സം​ഘ​ത്തി​ന് ഉ​ട​ൻ കൈ​മാ​റും. പി​ടി​യി​ലാ​യ മൂ​ന്നു​പേ​രെ​യും ഒ​രു​മി​ച്ച്​ ചോ​ദ്യം ചെ​യ്​​ത്​ ഗൂ​ഢാ​ലോ​ച​ന​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​നു​ള്ള ശ്ര​മ​വും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ നി​ന്നു​ണ്ടാ​കും. കൊ​ല​ക്ക്​ പി​ന്നി​ൽ തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ളു​ടെ ബ​ന്ധ​മു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ എ​ൻ.​െ​എ.​എ അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMurder Casessi murdersi wilson
News Summary - murder case of si wilson
Next Story