ഉത്തര്‍പ്രദേശ് സ്വദേശിയെ വെട്ടുകല്ലുകൊണ്ട് തലക്കടിച്ച് െകാലപ്പെടുത്തി; ബന്ധു കസ്റ്റഡിയിൽ
text_fieldsകോഴിക്കോട്: നഗരത്തില്‍ ഇതര സംസ്ഥാനക്കാരനെ വെട്ടുകല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശി ജയ്സിങ് യാദവ് (21) എന്ന ഗോകുല്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വളയനാട്-മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം. സംഭവത്തിൽ ജയ്സിങ് യാദവിെൻറ ബന്ധു ഭരതിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം.
പ്രിൻറിങ് പ്രസിലെ തൊഴിലാളിയായ ഭരതിനെ കാണാൻ കഴിഞ്ഞ ദിവസം സഹോദരൻ ജിതേന്ദ്രനും ഭാര്യാസഹോദരൻ ജയ്സിങ് യാദവും ഉത്തർപ്രദേശിൽനിന്ന് എത്തി. മൂവരും രാത്രിയില്‍ സംസാരിച്ചിരിക്കുന്നതിനിടെ മദ്യപാനം തുടങ്ങി. മദ്യലഹരിയിൽ മൂവരും വാക്കേറ്റമുണ്ടായി. ഭരത് സമീപത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് ജയ്സിങ് യാദവിെൻറ തലക്കടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
രാത്രി ഏറെ വൈകിയും ഇവര്‍ പ്രദേശത്തുനിന്ന് പോവാത്തത് ശ്രദ്ധയില്‍പെട്ട മറ്റു തൊഴിലാളികള്‍ സ്ഥല ഉടമയെയും ഉടമ മെഡിക്കൽ കോളജ് പൊലീസിലും വിവരമറിയിക്കുകയായിരുന്നു. മൂവരും മദ്യപിച്ചിരുന്നതിെൻറ തെളിവുകൾ ലഭിച്ചിട്ടുണ്ട്. തുടർന്നാണ് ഭരതിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇനിയും വ്യക്തത വരാനുണ്ടെന്നും ഭരതാണ് ചെയ്തതെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ജയ്സിങ് യാദവിെൻറ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മെഡിക്കൽ കോളജ് സി.ഐ മൂസ വള്ളിക്കാടെൻറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
