Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുഹൃത്തിനെ തലക്കടിച്ചു...

സുഹൃത്തിനെ തലക്കടിച്ചു കൊന്ന കേസിൽ എസ്.ഐ റിമാൻഡിൽ

text_fields
bookmark_border
സുഹൃത്തിനെ തലക്കടിച്ചു കൊന്ന കേസിൽ എസ്.ഐ റിമാൻഡിൽ
cancel

ക​ണ്ണൂ​ർ: മ​ദ്യ​ല​ഹ​രി​ക്കി​ടെ കൊ​ള​ച്ചേ​രി പ​റ​മ്പി​ൽ സു​ഹൃ​ത്തി​നെ ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​യ്യി​ൽ എ​സ്.​ഐ റി​മാ​ൻ​ഡി​ൽ. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​യ്യി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്.​ഐ ദി​നേ​ശ​നെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് കൊ​ള​ച്ചേ​രി​പ്പ​റ​മ്പി​ലെ ദി​നേ​ശ​​ന്റെ വീ​ട്ടി​ൽ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സു​ഹൃ​ത്ത് സ​ജീ​വ​ന്റെ കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​ത്. അ​ടു​ക്ക​ള​ഭാ​ഗ​ത്തു നി​ന്ന് ഇ​രു​വ​രും മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മു​ണ്ടാ​യി. ഉ​ന്തും ത​ള്ളി​നും ഇ​ട​യി​ൽ സ​ജീ​വ​ൻ താ​ഴെ വീ​ണു. പി​ന്നാ​ലെ വി​റ​കു​കൊ​ള്ളി ഉ​പ​യോ​ഗി​ച്ച് ദി​നേ​ശ​ൻ സ​ജീ​വ​ന്റെ കാ​ലി​ലും ത​ല​ക്കും അ​ടി​ച്ചു. ഏ​റെ നേ​ര​ത്തി​നു​ശേ​ഷം സ്ഥ​ല​ത്തെ​ത്തി​യ ദി​നേ​ശ​ന്റെ ഭാ​ര്യ​യാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ സ​ജീ​വ​ൻ വീ​ണു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ക​മ്പി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​യ്യി​ൽ പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ ടി.​പി. സു​മേ​ഷ്, ദി​നേ​ശ​നെ രാ​ത്രി ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. അ​നാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ർ​ന്ന് ദി​നേ​ശ​ൻ ഏ​റെ​ക്കാ​ല​മാ​യി അ​വ​ധി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Casesgrade SI
News Summary - Murder case; Grade SI in Kannur custody
Next Story