Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂരിൽ കൊലക്കേസ് പ്രതിയെ നടുറോട്ടിൽ വെട്ടിക്കൊന്നു
text_fieldsbookmark_border
തൃശൂർ: അന്തിക്കാട്ട് കൊലക്കേസ് പ്രതിയെ നടുറോട്ടിലിട്ട് വെട്ടിക്കൊന്നു. മുറ്റിച്ചൂർ സ്വദേശി നിധിനെയാണ് (28) കാറിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അന്തിക്കാട് ആദർശ് വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട നിധിൻ.
നിധിൻ സഞ്ചരിച്ച കാറിന് പിന്നാലെയെത്തിയ അക്രമിസംഘം ഇവരുടെ വാഹനം കാറിൽ ഇടിപ്പിച്ചു. തുടർന്ന് നിധിൻ പുറത്തിറങ്ങിയപ്പോൾ റോഡിലിട്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ശേഷം അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
2020 ജൂലൈയിലാണ് അന്തിക്കാട് ആദർശ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയായിരുന്നു കൊലക്ക് കാരണം. കേസിലെ എട്ടാം പ്രതിയാണ് നിധിൻ.
Next Story

