Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവസ്ത്രക്കടയിൽ...

വസ്ത്രക്കടയിൽ ഭാ​ര്യ​യു​ടെ കഴുത്തറുക്കാൻ ശ്രമം; ഭർത്താവ്​ പിടിയിൽ

text_fields
bookmark_border
crime-scenee
cancel
എ​ട​വ​ണ്ണ (മ​ല​പ്പു​റം): ഭാ​ര്യ​യു​ടെ ക​ഴു​ത്ത​റു​ത്ത്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പ്പി​ച്ചു. കൊ​ല്ലം വ​ട​ക്കേ​വി​ള സ്വ​ദേ​ശി റ​ഹ്മ​ത്ത് മ​ഹ​ലി​ൽ അ​ഷ്റ​ഫി​നെ​യാ​ണ ്​ (52) എ​ട​വ​ണ്ണ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഭാ​ര്യ എ​ട​വ​ണ്ണ ഒ​താ​യി വേ​രു​പാ​ലം സ്വ​ദേ​ശി പാ​ലോ​ളി ഫൗ​സി​യ​യെ​ (40) ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ എ​ട​വ​ണ്ണ സീ​തി​ഹാ​ജി പാ​ല​ത്തി​ന്​ സ​മീ​പ​ത്തെ വ​സ്ത്ര​വ്യാ​പാ​ര​ക്ക​ട​യി​ലാ​ണ് സം​ഭ​വം.

ഫൗ​സി​യ ജോ​ലി ചെ​യ്യു​ന്ന എ​ട​വ​ണ്ണ സീ​തി​ഹാ​ജി പാ​ല​ത്തി​ന് സ​മീ​പ​ത്തെ വ​സ്ത്ര മൊ​ത്ത​വ്യാ​പാ​ര ക​ട​യി​ലെ​ത്തി​യാ​ണ്​ േബ്ല​ഡു​പ​യോ​ഗി​ച്ച്​ ക​ഴു​ത്ത​റു​ത്ത്​ പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. എ​തി​ർ​വ​ശ​ത്തെ കെ​ട്ടി​ട​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ജോ​ലി​യെ​ടു​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഒ​ച്ച വെ​ച്ച​തോ​ടെ ക​ഴു​ത്തി​ൽ സ്വ​യം മു​റി​വേ​ൽ​പ്പി​ച്ച് അ​ഷ്റ​ഫ് ഇ​റ​ങ്ങി​യോ​ടി.

ടി​പ്പ​ർ ലോ​റി​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​യാ​ളെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴു​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഫൗ​സി​യ​യെ ആ​ദ്യം എ​ട​വ​ണ്ണ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്​ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempt
News Summary - murder attempt
Next Story