Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എഫ്.െഎ നേതാവിനെ...

എസ്.എഫ്.െഎ നേതാവിനെ വെട്ടിയ കേസ്: മൂന്ന് ആർ.എസ്.എസുകാർ പിടിയിൽ

text_fields
bookmark_border
എസ്.എഫ്.െഎ നേതാവിനെ വെട്ടിയ കേസ്: മൂന്ന് ആർ.എസ്.എസുകാർ പിടിയിൽ
cancel
camera_alt????????,? ?????, ??????

കാ​യം​കു​ളം: വ​ള്ളി​കു​ന്ന​ത്ത് സി.​പി.​എം പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മൂ​ന്ന് ആ​ർ.​എ​സ്.​എ​സു​കാ​ർ പി​ടി​യി​ൽ. എ​സ്.​എ​ഫ്.െ​എ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യ ക​ടു​വി​നാ​ൽ രാ​ഹു​ൽ നി​വാ​സി​ൽ രാ​കേ​ഷ്​ കൃ​ഷ്ണ​നെ (22) വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വ​ള്ളി​കു​ന്നം ആ​കാ​ശ് ഭ​വ​ന​ത്തി​ൽ സു​മി​ത്ത് (ആ​കാ​ശ് -24), രാ​ഹു​ൽ ഭ​വ​ന​ത്തി​ൽ രാ​ഹു​ൽ (24), സ​ഹോ​ദ​ര​ൻ ഗോ​കു​ൽ (22) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

പാ​വു​മ്പ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ന് എ​ത്തി​യ യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്ന​ത​ട​ക്ക​മു​ള്ള കേ​സു​ക​ളാ​ണ് ഇ​വ​രു​ടെ പേ​രി​ലു​ള്ള​ത്. ഈ ​കേ​സി​ൽ രാ​ഹു​ലും ഗോ​കു​ലും പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​ണ്. നി​ര​വ​ധി വ​ധ​ശ്ര​മ കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. ഡി.​വൈ.​എ​ഫ്.െ​എ​ക്കാ​ർ​ക്ക് നേ​രെ ന​ട​ന്ന മി​ക്ക ആ​ർ.​എ​സ്.​എ​സ് ആ​ക്ര​മ​ണ​ങ്ങ​ളി​ലെ മു​ഖ്യ​പ്ര​തി​ക​ളും ഇ​വ​രാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ എം.​ആ​ർ. മു​ക്കി​ന് സ​മീ​പ​മാ​ണ് രാ​കേ​ഷ് അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് േന​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​ലി​പ്പ​ക്കു​ളം ക​ണ്ട​ള​ശ്ശേ​രി​ൽ ബൈ​ജു (23), ക​ടു​വി​നാ​ൽ ക​ള​ത്തി​ൽ വി​ഷ്ണു (23) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യ മൂ​വ​രും ചൂ​നാ​ടു​നി​ന്ന്​ ൈബ​ക്കു​ക​ളി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങുേ​മ്പാ​ഴാ​യി​രു​ന്നു ആ​ർ.​എ​സ്.​എ​സ് സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച​ത്. ഇ​ട​തു​കൈ​ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ രാ​കേ​ഷ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബൈ​ജു​വി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ സു​മി​ത്തി​​​െൻറ​യും ഹി​ന്ദു െഎ​ക്യ​വേ​ദി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കു​ഴി​വേ​ലി​ൽ പ​റ​മ്പി​ൽ ഷാ​ജി​യു​ടെ​യും വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ പൊ​ലീ​സി​​​െൻറ ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പി​ടി​യി​ലാ​യ​ത്. സി.െ​എ കെ.​എ​സ്. ഗോ​പ​കു​മാ​ർ, എ​സ്.െ​എ കെ. ​സു​നു​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssmurder attemptsfikerala newskayamkulamattack by knife
News Summary - murder attempt sfi leader three rss workers arrested- kerala
Next Story