ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിക്ക് നേരെ വധശ്രമം
text_fieldsകേച്ചേരി: കേച്ചേരിയിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിക്കുനേരെ വധശ്രമം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി മണലി കറുപ്പംവീട്ടിൽ കെ.എ. സെയ്ഫുദ്ദീനാണ് (29) ഗുരുതര പരിക്കേറ്റത്.
തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ചൂണ്ടൽ പഞ്ചായത്ത് ഗ്രാമോത്സവം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മണലിയിൽ നാലംഗ സംഘം തടഞ്ഞുനിർത്തി ഇരുമ്പ് പൈപ്പുകൊണ്ട് ക്രൂരമായി മർദിക്കുകയും തുടർന്ന് കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഇത് തടഞ്ഞതോടെ യുവാവിന്റെ കൈക്ക് മാരക മുറിവേറ്റു. കാലിലും കൈക്കും ഗുരുതര പരിക്കേറ്റ സെയ്ഫുദ്ദീൻ അമല ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ എസ്.ഡി.പി.ഐ അനുഭാവികളാണെന്ന് പൊലീസ് വ്യക്തമാക്കി. നാലുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

