ഫൈസൽ വധക്കേസിലെ പ്രതിയെ കാറിടിച്ച് കൊല്ലാൻ ശ്രമം
text_fieldsവള്ളിക്കുന്ന്: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതിയെ കാറിടിച്ച് കൊല്ലാൻ ശ്രമം. 14ാം പ്രതി തിരൂരങ്ങാടി പള്ളിപ്പടി സ്വദേശി ടി. ലിജീഷിനെയാണ് വധിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച ഉച്ചക്കുശേഷം കൂട്ടുമുച്ചിക്ക് സമീപത്തെ കൊടക്കാട് ആലിൻചുവട് റബർ എസ്റ്റേറ്റ് റോഡിലാണ് സംഭവം.
പരപ്പനങ്ങാടിയിൽനിന്ന് കൂട്ടൂമൂച്ചിയിലെ ബന്ധുവീട്ടിലേക്ക് ബൈക്കിൽ വന്ന ലിജീഷിനെ കാറിൽ പിന്തുടർന്നെത്തിയ സംഘം ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവത്രെ. ബൈക്കിൽനിന്ന് തെറിച്ചുവീണ ഇയാളുടെ ശരീരത്തിലേക്ക് വീണ്ടും കാർ കയറ്റാൻ ശ്രമിച്ചു. സംഭവത്തിന് ശേഷം മഹാരാഷ്ട്ര രജിസ്ട്രേഷനിലെ സിൽവർ കളർ കാർ നിർത്താതെ വേഗത്തിൽ ഓടിച്ച് രക്ഷപ്പെെട്ടന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റ ലിജീഷിനെ (27) ആദ്യം ചെട്ടിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരൂർ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിച്ച കാറിേൻറതെന്ന് കരുതുന്ന ഭാഗം പരപ്പനങ്ങാടി പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാറിൽ നാലുപേർ ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും.
