Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉറങ്ങിക്കിടന്ന...

ഉറങ്ങിക്കിടന്ന യുവാവിനെ അടിച്ചും വായിൽ കമ്പി കുത്തിയിറക്കിയും കൊന്നു

text_fields
bookmark_border
ഉറങ്ങിക്കിടന്ന യുവാവിനെ അടിച്ചും വായിൽ കമ്പി കുത്തിയിറക്കിയും കൊന്നു
cancel
camera_alt

കൊ​ല്ല​പ്പെ​ട്ട ര​മേ​ശ്, പ്ര​തി സു​രേ​ഷ്

മ​റ​യൂ​ര്‍: ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​നെ ത​ല​ക്ക്​ അ​ടി​ച്ചും വാ​യി​ൽ ക​മ്പി കു​ത്തി​യി​റ​ക്കി​യും ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. കാ​ന്ത​ല്ലൂ​ര്‍ തീ​ര്‍ഥ​മ​ല മു​തു​വാ​ക്കു​ടി സ്വ​ദേ​ശി ര​മേ​ശാ​ണ്​ (27) കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യും ര​മേ​ശി​ന്‍റെ അ​മ്മാ​വ​ന്‍ സു​ബ്ബ​രാ​ജി​ന്‍റെ മ​ക​നു​മാ​യ സു​രേ​ഷി​നെ (23) മ​റ​യൂ​രി​ലെ ച​ന്ദ​ന റി​സ​ർ​വി​ൽ​നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി. മ​റ​യൂ​ര്‍ പ​ഞ്ചാ​യ​ത്ത്​ ഒ​ന്നാം വാ​ര്‍ഡി​ല്‍ പെ​രി​യ​ക്കു​ടി മു​തു​വ കോ​ള​നി​യി​ലെ സു​രേ​ഷി​ന്‍റെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ്​ സം​ഭ​വം.

സു​രേ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ വീ​ടി​ന്​ സ​മീ​പ​ത്തു​ത​ന്നെ ഷെ​ഡി​ലാ​ണ്​ താ​മ​സം. നേ​ര​ത്തേ ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ര​മേ​ശ് ഇ​ട​ക്കി​ടെ അ​മ്മാ​വ​ന്‍റെ വീ​ട്ടി​ല്‍ വ​രാ​റു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച​യും ര​മേ​ശ്​ സു​രേ​ഷി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ള്ള വാ​ക്​​ത​ര്‍ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഉ​റ​ങ്ങി​ക്കി​ട​ന്ന ര​മേ​ശി​നെ ക​മ്പി​വ​ടി​കൊ​ണ്ട് പ​ല​പ്രാ​വ​ശ്യം ത​ല​ക്ക്​ അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​തേ ക​മ്പി​വ​ടി വാ​യി​ല്‍ കു​ത്തി​ക്ക​യ​റ്റി മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കു​ക​യും ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം സു​രേ​ഷ് സ്ഥ​ല​ത്തു​നി​ന്ന്​ ക​ട​ന്നു. അ​യ​ല്‍വാ​സി​ക​ളാ​ണ് സം​ഭ​വം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്.

സു​രേ​ഷ് മ​ദ്യ​ത്തി​ന​ടി​മ​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മ​റ​യൂ​ര്‍ എ​സ്.​എ​ച്ച്.​ഒ പി.​ടി. ബി​ജോ​യി, എ​സ്‌.​ഐ ബ്രി​ജി​ത് ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്​​മോ​ര്‍ട്ട​ത്തി​ന്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സു​ധ​യാ​ണ് ര​മേ​ശി​ന്‍റെ ഭാ​ര്യ.

ജീ​പ്പ് കി​ട്ടി​യി​ല്ല; മൃ​ത​ദേ​ഹം നാ​ല്​ കി​ലോ​മീ​റ്റ​ർ ചു​മ​ന്നു

മ​റ​യൂ​ർ: പെ​രി​യ​കു​ടി​യി​ൽ ബ​ന്ധു കൊ​ല​പ്പെ​ടു​ത്തി​യ കാ​ന്ത​ല്ലൂ​ര്‍ തീ​ര്‍ഥ​മ​ല മു​തു​വാ​ക്കു​ടി സ്വ​ദേ​ശി ര​മേ​ശി​ന്‍റെ മൃ​ത​ദേ​ഹം മ​റ​യൂ​രി​ൽ എ​ത്തി​ച്ച​ത്​ നാ​ല്​ കി​ലോ​മീ​റ്റ​ർ ചു​മ​ന്ന്. മ​റ​യൂ​രി​ലെ മ​ല​മു​ക​ളി​ലാ​ണ് പെ​രി​യ​കു​ടി. ഇ​വി​ടേ​ക്ക് മ​തി​യാ​യ യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​പ്പി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മൃ​ത​ദേ​ഹം വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ കു​ടി​യി​ലെ ജീ​പ്പു​കാ​ർ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് നാ​ല് കി​ലോ​മീ​റ്റ​ർ ക​മ്പി​ളി​യി​ൽ കെ​ട്ടി ചു​മ​ന്ന്​ മ​റ​യൂ​രി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്ന്​ ആം​ബു​ല​ൻ​സി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsmurder
News Summary - murder at marayoor one arrested
Next Story