പെരിയക്കുടി കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി
text_fieldsമറയൂർ: പെരിയക്കുടിയിൽ ഉറങ്ങിക്കിടന്ന യുവാവിനെ തലക്കടിച്ചും വായിൽ കമ്പി കുത്തിയിറക്കിയും കൊലപ്പെടുത്തിയ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കാന്തല്ലൂര്‍ തീര്‍ഥമല മുതുവാക്കുടി സ്വദേശി രമേശിനെ (27) കൊലപ്പെടുത്തിയ പ്രതിയും രമേശിന്റെ അമ്മാവന് സുബ്ബരാജിന്റെ മകനുമായ സുരേഷുമായാണ് (23) ഞായറാഴ്ച മറയൂർ എസ്.എച്ച്.ഒ പി.ടി. ബിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.
കൊലപാതക ശേഷം ചന്ദന റിസർവിനുള്ളിൽ ഒളിപ്പിച്ചുവെച്ച കമ്പി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സുരേഷ് രമേശിനെ അതിദാരുണമായി കൊലപ്പെടുത്തുന്നത്. ഒരുമാസമായി പെരിയക്കുടിയിൽ താമസിച്ച് കൃഷിസ്ഥലത്ത് കൃഷിയിറക്കി വരവെയാണ് സുരേഷ് രമേശിന്റെ വീട്ടിൽ താമസം തുടങ്ങിയത്.
രാത്രി ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായി. പിന്നീട് രണ്ടുപേരും പിരിഞ്ഞുപോയെങ്കിലും രാത്രി പത്തരയോടെ ഉറങ്ങിക്കിടന്ന രമേശിനെ നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് സംഘടിപ്പിച്ച കമ്പികഷ്ണങ്ങൾ ഉപയോഗിച്ച് മുഖത്തടിച്ച് ചതക്കുകയും വായിൽ ഒരു കമ്പി കുത്തിയിറക്കുകയുമായിരുന്നു. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

