ബാർ ഹോട്ടലിനു മുന്നിലെ കൊലപാതകം: പ്രതി കീഴടങ്ങി
text_fieldsകൊല്ലം: ബീച്ചിന് സമീപത്തെ ബാർ ഹോട്ടലിനു മുന്നിൽ പെയിൻറിങ് തൊഴിലാളി അടിയേറ്റ് മരി ച്ച സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി. പള്ളിത്തോട്ടം അനുഗ്രഹ നഗറിൽ ബിപിനാണ് (25) ശനിയാഴ്ച വൈകീട്ട് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
മുണ്ടയ്ക്കൽ നേതാജി നഗർ അമ്പാടി ഭവനിൽ രാജു (52) ആണ് വെള്ളിയാഴ്ച വൈകീട്ട് അടിയേറ്റ് മരിച്ചത്. രാജുവിന് മർദനമേൽക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ബിപിൻ, പള്ളിത്തോട്ടം സ്നേഹ തീരം നഗറിൽ ജോമോൻ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരെ പ്രതിചേർത്ത് കേസെടുത്തത്. രാജു മരിച്ചുവെന്ന് ഉറപ്പാക്കിയതിന് പിന്നാലെ ബിപിൻ ഉൾപ്പെടെ മൂന്ന് പ്രതികളും ഒളിവിൽ പോയിരുന്നു. വെള്ളിയാഴ്ച രാത്രി ചവറ അരിനല്ലൂരിൽ ഉണ്ടെന്ന് മൊബൈൽ ടവർ ലൊക്കേഷനിൽ വ്യക്തമായതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. പിന്നാലെ പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയി.
ബിപിെൻറ തൊപ്പി എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ബിപിെൻറ അടിയേറ്റ് നിലത്തുവീണ രാജു തൽക്ഷണം മരിച്ചു. അടിക്കുന്നതിെൻറയും നിലത്തുവീണ രാജുവിെൻറ തലയിൽനിന്ന് തൊപ്പി ഊരിയെടുത്ത് പോകുന്നതിെൻറയും ദൃശ്യങ്ങൾ സുരക്ഷ കാമറയിൽ നിന്നാണ് പൊലീസ് ശേഖരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
