Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത് കൊലക്കേസ്...

കൊല്ലത്ത് കൊലക്കേസ് പ്രതിയെ പട്ടാപ്പകൽ വെട്ടിക്കൊന്നു

text_fields
bookmark_border
gunda murder
cancel
camera_alt

കൊല്ലപ്പെട്ട അലുവ അതുൽ

കൊല്ലം: ജാമ്യത്തിൽ പുറത്തിറങ്ങിയ ഗുണ്ടാത്തലവനെ നടുറോഡിൽ പട്ടാപ്പകൽ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുലിനെയാണ് കരുനാഗപ്പള്ളിയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തലിറങ്ങി സ്റ്റേഷനിലെത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണം. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്.

ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വിദ്വേഷമാണ് കൊലക്ക് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞവർഷം മാർച്ചിലാണ് ജിം സന്തോഷ് കൊല്ലപ്പെട്ടത്. ഇയാളും നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായിരുന്നു.

കൊലക്ക് ശേഷം ഒളിവിൽ പോയ അതുലിനെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുമ്പോഴായിരുന്നു ആക്രമണം. അതുൽ സഞ്ചരിച്ച കാറിനെ ദേശീയപാത നിർമാണത്തിനായി നിർമിച്ച താഴ്ച്ചയിലേക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു കൊലപാതകം. ആറോളം പേർ അടങ്ങിയ സംഘമാണ് ആക്രമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Newsgunda attackKollam
News Summary - Murder accused hacked to death in Kollam
Next Story