Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവർത്തകരെ...

പ്രവർത്തകരെ ആവേശത്തിലാക്കി കെ. മുരളീധരന്റെ സത്യപ്രതിജ്ഞ

text_fields
bookmark_border
പ്രവർത്തകരെ ആവേശത്തിലാക്കി കെ. മുരളീധരന്റെ സത്യപ്രതിജ്ഞ
cancel

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജയന്റ് കില്ലറും ലീഡർ കെ. കരുണാകരന്റെ മകനുമായ കെ. മുരളീധരൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതത് ഇംഗ്ലീഷിൽ. ഹർഷാരവത്തോടെയാണ് സദസ്സ് മുരളിയെ സ്വീകരിച്ചത്. വ​ട്ടി​യൂ​ർ​ക്കാ​വി​​ൽ ത്രി​കോ​ണ​പ്പോ​രി​ൽ ജ​യി​ച്ച​തി​ന്റെ​ തി​ള​ക്ക​ത്തോ​ടെ​യാ​ണ് മ​ന്ത്രി​പ​ദ​വി​യി​ലെ​ത്തിയത്.

എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ടുപോകുമെന്നും ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്നും ചുമതലയേൽക്കുന്നതിന് തൊട്ടുമുമ്പ് സത്യപ്രതിജ്ഞക്ക് മുൻപായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തിയപ്പോൾ കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

1957 മേ​യ്​ 14ന്​ ​മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ​യും ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും മ​ക​നാ​യി തൃ​ശൂ​രി​ലാണ് മുരളിയുടെ ജ​ന​നം. തൃ​ശൂ​ർ പൂ​ങ്കു​ന്നം ഗ​വ. ഹൈ​സ്കൂ​ൾ, തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വി​ദ്യാ​ഭ്യാ​സം. തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് നി​യ​മ​ബി​രു​ദ​വും നേ​ടി. 1989ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്ന് ആദ്യജയം. 1991ൽ ​വീ​ണ്ടും ജ​യി​ച്ചെ​ങ്കി​ലും ’96ൽ ​​ പ​രാ​ജ​യ​പ്പെ​ട്ടു. 1998 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റായിരിക്കെ ​ആ​ൻ​റ​ണി മ​ന്ത്രി​സ​ഭ​യി​ലെ വൈ​ദ്യു​തി മ​ന്ത്രി​യാ​യെ​ങ്കി​ലും ആ​റു​മാ​സ​ത്തി​ന​കം ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. കെ. ​ക​രു​ണാ​ക​ര​നും അ​നു​യാ​യി​ക​ളും കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​മാ​യി ക​ല​ഹി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ര​ളീ​ധ​ര​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം രാ​ജി​വെ​ച്ചു. 2005ൽ ​വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ആ​റു​വ​ർ​ഷ​ത്തെ സ​സ്​​പെ​ൻ​ഷ​നും ഡി.​ഐ.​സി (കെ) ​രൂ​പീ​ക​ര​ണ​വും.

2006 ൽ യു.​ഡി.​എ​ഫ് നേ​തൃ​ത്വ​വു​മാ​യി ഡി.​ഐ.​സി (കെ) ​ധാ​ര​ണ​യി​ലെ​ത്തി. മു​ര​ളീ​ധ​ര​ൻ കൊ​ടു​വ​ള്ളി​യി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​റ്റു. കെ. ​ക​രു​ണാ​ക​ര​ൻ കോ​ൺ​ഗ്ര​സി​ലേ​ക്ക്​ തി​രി​ച്ചു​പോ​യെ​ങ്കി​ലും മു​ര​ളി എ​ൻ.​സി.​പി​യി​ൽ തു​ട​ർ​ന്നു. 2009 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​സി.​പി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​റ്റു. 2011 ഫെ​ബ്രു​വ​രി 15ന് ​കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി. 2011, 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വി​ജ​യി​ച്ചു. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര​യി​ലും ജ​യം. 2021ൽ നേ​മ​ത്ത് തോൽവി. ഭാ​ര്യ:​ജ്യോ​തി, മ​ക്ക​ൾ: ശ​ബ​രീ​ഷ്, അ​രു​ൺ. ബി.​ജെ.​പി നേ​താ​വ്​ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ സ​ഹോ​ദ​രി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanMinisterVD SatheesanKerala UDF Cabinet
News Summary - Murali Magic Returns: Workers Erupt in Joy as K Muraleedharan Takes Oath
Next Story