Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണവും സ്വപ്നയും രക്ഷിക്കില്ല; തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പണിയെടുക്കണമെന്ന് മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: സ്വർണക്കടത്ത് കേസും സ്വപ്ന സുരേഷും തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ രക്ഷക്കെത്തില്ലെന്ന് കെ.മുരളീധരൻ എം.പി. പണിയെടുക്കാതെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാവില്ല. ബി.ജെ.പിയുടെ വളർച്ച കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പലരും അറിയുന്നില്ല. ഇപ്പോൾ തോറ്റത് നന്നായി. അല്ലെങ്കിൽ സംസ്ഥാന തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞേനെയെന്നും മുരളീധരൻ വ്യക്തമാക്കി.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിെനയും മുരളീധരൻ സ്വാഗതം ചെയ്തു. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന നേതൃത്വത്തിനാണ് ആവശ്യം. ലീഗ് തീരുമാനം സ്വാഗതാർഹമാണെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

