Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൺറോതുരുത്ത്...

മൺറോതുരുത്ത് കൊലപാതകം: പിന്നിൽ രാഷ്​ട്രീയ കാരണങ്ങളെന്ന്​ സി.പി.എമ്മും കുടുംബവും; നിഷേധിച്ച്​ ബി.ജെ.പി

text_fields
bookmark_border
manilal
cancel
camera_alt

കൊല്ലപ്പെട്ട മണിലാൽ    

കുണ്ടറ (കൊല്ലം): ഞായറാഴ്ച രാത്രി മൺറോതുരുത്ത് കാനറാബാങ്ക് ജങ്ഷനിൽ സി.പി.എം പ്രവർത്തകനും വില്ലിമംഗലം നിഥിപാലസിൽ മയൂഖം ഹോംസ്​റ്റേ ഉടമയുമായ മണിലാൽ (54) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്​ ആരോപണപ്രത്യാരോപണങ്ങളിൽ സി.പി.എമ്മും ബി.​െജ.പിയും. സംഭവത്തിന്​ പിന്നിൽ ബി.ജെ.പി-ആർ.എസ്​.എസ് പ്രവർത്തകരാണെന്ന് സി.പി.എം സംസ്​ഥാന സെക്രട്ടറി എ. വിജയരാഘവനും സംസ്​ഥാന-ജില്ല നേതൃത്വങ്ങളും കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് പിറകെയുണ്ടായ കൊലപാതകം രാഷ്​ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.

കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന ആരോപണം പാർട്ടിയുടെ പ്രാദേശിക നേതൃത്വവും ജില്ല നേതൃത്വവും തള്ളി. സംഭവത്തിൽ, ബി.ജെ.പിക്ക് ബന്ധമില്ലെന്നും പിടിയിലായയാൾ ബി.ജെ.പിയുമായോ സംഘ്പരിവാർ പ്രസ്ഥാനങ്ങളുമായോ ബന്ധമുള്ളയാളല്ലെന്നും വ്യക്​തമാക്കിയ ബി.ജെ.പി ജില്ല പ്രസിഡൻറ് ബി.ബി. ഗോപകുമാർ പിടിയിലായ ആളുടെ ഭാര്യക്ക് ബി.ജെ.പി അംഗത്വം സംസ്ഥാന അധ്യക്ഷൻ നേരിട്ട് നൽകിയതായി ചൂണ്ടിക്കാട്ടിയപ്പോഴും കൊലപാതകവുമായി ബന്ധമില്ലെന്ന് ആവർത്തിച്ചു.

വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് അറിയുന്നത്. വലിയ രാഷ്​ട്രീയ സംഘർഷത്തിലേക്ക് നയിക്കാനുള്ള പ്രചാരണം സി.പി.എം നടത്തുന്നുണ്ട്. വ്യക്തിവൈരാഗ്യത്തെ രാഷ്​ട്രീയവൽകരിക്കുകയാണ്. സോഷ്യൽമീഡിയയിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് നിഷ്​പക്ഷ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മരിച്ചയാളും പിടിയിലായ ആളും സി.പി.എം പ്രവർത്തകരായിരുന്നെന്നും മദ്യപാനവുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങളാണ് വാക്കേറ്റത്തിനും കൊലപാതകത്തിനും കാരണമായെന്നും ബി.ജെ.പി കുന്നത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആറ്റുപറം സുരേഷ് പറഞ്ഞു.

അതേസമയം, മൺറോരുതുത്തിൽ എൽ.ഡി.എഫ് ബൂത്ത് ഓഫിസ്​ സജ്ജീകരിക്കുന്നതിനിടെ നടന്ന കൊലപാതകം രാഷ്​ട്രീയ േപ്രരിതമാണെന്ന് മരിച്ച മണിലാലിെൻറ ഭാര്യ ജയശ്രീ പറഞ്ഞു. കുത്തിയ അശോക​െൻറ ഭാര്യ പ്രദേശത്തെ മഹിളാ മോർച്ച് നേതാവാണ്. ഇവർ പഞ്ചായത്തിലെ ഡമ്മി സ്​ഥാനാർഥിയുമായിരുന്നു.

അശോകൻ ബി.ജെ.പിക്കാരനാണെന്നും രാഷ്​ട്രീയ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും ഇവർ പറഞ്ഞു. ഇയാളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. വ്യക്തിപരമായ കാരണങ്ങളൊന്നും ഇല്ലെന്നും കണക്കുകൂട്ടി നടത്തിയ കൊലപാതകമാണിതെന്നും അവർ പറഞ്ഞു.

സംഭവത്തിൽ രണ്ടുപേരെയാണ്​ കിഴക്കേകല്ലട പൊലീസ്​ അറസ്​റ്റ് ചെയ്​തത്​. ഡൽഹി പൊലീസ്​ മുൻ ഉദ്യോഗസ്ഥൻ മൺറോതുരുത്ത് പുപ്പാശ്ശേരിൽ അശോകനെയും ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഓട്ടോൈഡ്രവർ സത്യനെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തു. കോവിഡ് ടെസ്​റ്റിന് ശേഷം തിരുവനന്തപുരം മെഡിക്കൽ ​േകാളജ് ആശുപത്രിയിൽ മൃതദേഹം പോസ്​റ്റ്മോർട്ടം നടത്തി. സംസ്കാരം രാത്രി എ​​േട്ടാടെ വീട്ടുവളപ്പിൽ നടത്തി.

ഞായറാഴ്​ച തെരഞ്ഞെടുപ്പ്​ കൊട്ടിക്കലാശം സമാപിച്ച ശേഷം, മൺറോതുരുത്ത് കനറാ ബാങ്കിന് മുന്നിലായിരുന്നു സംഭവം. എൽ.ഡി.എഫ് ബൂത്ത് സജ്ജീകരിക്കുകയായിരുന്ന മണിലാലുമായി അശോകൻ വാക്​തർക്കമുണ്ടാവുകയും കത്തിയെടുത്ത്​ കുത്തുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മണിലാൽ മരിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്​ച പ്രദേശത്ത് സി.പി.എം ഹർത്താൽ ആചരിച്ചു.

കൊട്ടാരക്കര റൂറൽ എസ്​.പി ആർ. ഇള​േങ്കാ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെത്തി പിടിയിലായവരെ ചോദ്യംചെയ്തു വരുന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എസ്​. സുദേവൻ ഉൾപ്പെടെയുള്ളവർ മണിലാലി​െൻറ വീട്ടിലെത്തിയിരുന്നു. പ്രതി അശോകനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ്​ തെളിവെടുത്തു. കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm workerMunroe Island murder
News Summary - Munroe Island murder: CPM and family blame politics reasons; BJP denies
Next Story