പൊമ്പിളൈ ഒരുമൈ സമരം ഒമ്പതാം ദിവസത്തിലേക്ക്
text_fieldsമൂന്നാർ: സ്ത്രീ തൊഴിലാളികളെ ആക്ഷേപിച്ച വൈദ്യുതി മന്ത്രി എംഎം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നേതൃത്വത്തിൽ നടത്തിവരുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക്. മണി മന്ത്രിസ്ഥാനം രാജിവെച്ച് തൊഴിലാളികളുടെ കാലുപിടിച്ചു മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ചയാണ് ഗോമതിയും കൂട്ടരും സമരം ആരംഭിച്ചത്. രണ്ടു ദിവസം പിന്നിട്ടപ്പോൾ ആം ആദ്മി പാർട്ടിയുടെ പിന്തുണയോടെ ഗോമതി, കൗസല്യ, രാജേശ്വരി എന്നിവർ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. എന്നാൽ, ഇരുകൂട്ടരും തമ്മിലുള്ള പടലപ്പിണക്കത്തെ തുടർന്ന് ‘ആപ്’ നിരാഹാരത്തിൽനിന്ന് പിന്മാറി. നിരാഹാരം അനുഷ്ഠിച്ചിരുന്ന പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ ശനിയാഴ്ച പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവർ വീണ്ടും സമരപ്പന്തലിലെത്തി നിരാഹാരം അവസാനിപ്പിച്ച് റിലേ സത്യഗ്രഹം തുടരുകയായിരുന്നു.
